Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപക് പറമ്പോലും അപര്‍ണ ദാസും വിവാഹിതരായി

text_fields
bookmark_border
actors Aparna Das, Deepak Parambol get married
cancel

താരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരായി. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. ദീര്‍ഘനാളത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് അപർണ. 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ സിനിമയിലെത്തുന്നത്. മനോഹരം, ബീസ്റ്റ്, ഡാഡ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മാർച്ച് 22 ന് പുറത്തിറങ്ങിയ 'സീക്രട്ട് ഹോം' ആണ് പുതിയ ചിത്രം.

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് അഭിനയരംഗത്ത് എത്തുന്നത്. ദി ഗ്രേറ്റ് ഫാദര്‍, തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, ക്യാപ്റ്റന്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ 'മഞ്ഞുമ്മല്‍ ബോയ്‌സി'ലും താരം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിനീത് ശ്രീനിവാസൻ ചിത്രം 'വര്‍ഷങ്ങള്‍ക്ക് ശേഷ'മാണ് ഏറ്റവും പുതിയ ചിത്രം.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story