Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

15ാം വിവാഹ വാർഷിക ദിനത്തിൽ പുതിയ സന്തോഷം പങ്കുവെച്ച് നരേൻ, വീണ്ടും അച്ഛനാവുന്നു...

text_fields
bookmark_border
2007ലായിരുന്നു നരേന്റേയും മഞ്ജുവിന്റേയും വിവാഹം
Actor Narain and his wife Manju are expecting second child On  15 th Wedding Anniversary
cancel

15ാം വിവാഹ വാർഷികത്തിൽ സന്തോഷം പങ്കുവെച്ച് നടൻ നരേൻ. വീണ്ടും അച്ഛനാവാൻ പോവുകയാണ്. നടൻ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. ഭാര്യക്കും മകൾക്കുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് വീട്ടിൽ പുതിയ അതിഥി എത്തുന്ന വിവരം വെളിപ്പെടുത്തിയത്.

' 15ാം വിവാഹ വാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ പ്രധാനപ്പെട്ട ദിവസത്തിൽ, കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു'- നടൻ കുറിച്ചു. നരേനും കുടുംബത്തിനും ആശംസയുമായി ആരാധകരും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.

2007ലായിരുന്നു നരേന്റേയും മഞ്ജുവിന്റേയും വിവാഹം. ഇവർക്ക് തന്മയ എന്നൊരു മകളുണ്ട്.

2002 ൽ പുറത്ത് ഇറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിലൂടെയാണ് നരേന്റെ സിനിമ പ്രവേശനം. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവാണ്. കമൽ ഹാസൻ ചിത്രമായ വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയത്. കൈതി 2 ആണ് ഇനി വരാനുള്ള ചിത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Narain and his wife Manju are expecting second baby
Next Story