
തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു
text_fieldsതെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. ഇൻറീരിയർ ഡിസൈനറും വ്യവസായിയുമായ ഗൗതം കിഛ്ലുവാണ് വരൻ. നടി ട്വിറ്ററിലൂടെയാണ് വിവാഹവാർത്ത അറിയിച്ചത്.
'ദി എലിഫൻറ് കമ്പനി'എന്ന ഹോം ഡെക്കർ സ്ഥാപനം നടത്തുകയാണ് ഗൗതമെന്നാണ് വിവരം. ഒക്ടോബർ 30ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം. ട്വിറ്ററിൽ വിവാഹ വാർത്തയോടൊപ്പം പങ്കുവെച്ച കുറിപ്പിൽ വിവാഹശേഷവും അഭിനയ രംഗത്തുണ്ടാകുമെന്ന് 35കാരി വ്യക്തമാക്കി. കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.
മുംബൈ സ്വദേശിയായ സുമൻ അഗർവാളിെൻറയും വിനയ് അഗർവാളിെൻറയും മകളാണ്. സഹോദരി നിഷ അഗർവാളും ചലച്ചിത്ര രംഗത്തുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് ചുവടുമാറ്റുന്നതിന് മുമ്പ് 2004ൽ 'ക്യൂൻ ഹോഗയാ നാ'എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം.
തുടർന്ന് കോളിവുഡിലും ടോളിവുഡിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തുപ്പാക്കി, ജില്ല, വിവേകം, മെർസൽ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിൽ നായികയായി വേഷമിട്ടു.
അടുത്തിടെ ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2'െൻറ സെറ്റിലുണ്ടായ ക്രെയിൻ അപകടത്തിൽ നിന്നും കാജൽ രക്ഷപ്പെട്ടിരുന്നു. ഉലകനായകൻ കമൽഹാസനോടൊപ്പമാണ് കാജൽ ചിത്രത്തിൽ നായിക വേഷത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് ഹിറ്റ് ചിത്രം ക്വീനിെൻറ തമിഴ് റീമേക്കായ 'പാരിസ് പാരിസ്' ആണ് ഇനി പുറത്തിറങ്ങാനുള്ളത്.
