Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇന്ന് നീ നാളെ എന്‍റെ മകൾ' ഭര്‍തൃഗൃഹത്തില്‍ മരിച്ച വിസ്മയയുടെ മരണത്തിൽ നടൻ ജയറാമിന്‍റെ പ്രതികരണം

text_fields
bookmark_border
vismaya
cancel

കൊച്ചി: കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം 'ഇന്ന് നീ നാളെ എന്‍റെ മകള്‍' എന്ന കുറിപ്പ് ജയറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ കുടുംബം പറഞ്ഞു. മകളെ കൊന്നാതാണെന്ന് പിതാവ് ആരോപിച്ചിരുന്നു. താൻ മർദിച്ചിരുന്നതായി കിരണും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

80 പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്‍റ് സ്ഥലവും പത്ത് ലക്ഷത്തോളം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാൽ സ്ത്രീധനം കുറവാണെന്ന് പറഞ്ഞായിരുന്നു വിസ്മയയെ മർദിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Jayaraman's reaction to the death of Vismaya who died at her husband's house
Next Story