Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പൊറോട്ട ഡേറ്റ്'; ആ സർപ്രൈസിനെ കുറിച്ച് കല്ല്യാണി പ്രിയദർശൻ

text_fields
bookmark_border
പൊറോട്ട ഡേറ്റ്; ആ സർപ്രൈസിനെ കുറിച്ച് കല്ല്യാണി പ്രിയദർശൻ
cancel

മലയാളിയുടെ പൊറോട്ടയോടുള്ള പ്രിയം രഹസ്യമല്ല. മൈദ​ കൊണ്ട് ഉണ്ടാക്കുന്ന പൊറോട്ടയില്ലാത്ത ജീവിതത്തെ കുറിച്ച് മലയാളിക്ക് ചിന്തിക്കാൻ പോലുമാവില്ല. വെജിറ്റബിൾ കറിക്കൊപ്പം തുടങ്ങി ബീഫിനൊപ്പം വരെ പൊറോട്ട മലയാളിയുടെ ഇഷ്ടവിഭവമാണ്. സിനിമകളിലും മലയാളിയുടെ നൊസ്റ്റാൾജിക് വിഭവമായി പൊറോട്ട പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലെ ഈ പൊറോട്ടയോടുള്ള പ്രണയങ്ങൾ തീമാക്കി ചെന്നൈയിൽ ഒരു റസ്റ്ററന്റിന് തുടക്കം കുറിച്ചിരിക്കുകയാണ്.

വിവിധ സിനിമകളിൽ പൊറോട്ട രംഗങ്ങൾ റസ്റ്ററന്റിന്റെ ചുമരുകളിൽ ഫോട്ടോകളായുണ്ട്. അതിൽ നിന്നും മലയാളത്തിലെ ഒരു സിനിമയിലെ രംഗം മാത്രമാണ് ഉൾപ്പെട്ടത്. ഹൃദയത്തിലെ പൊറോട്ട രംഗമാണ് റസ്റ്ററന്റിൽ ഇടംപിടിച്ചിരിക്കുന്നത്. 2022ൽ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയം.ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ​പൊറോട്ടയും ബീഫും കഴിക്കാൻ പോകുന്ന രംഗമാണ് റസ്റ്ററന്റിലെ ചുമരിൽ ഇടംപിടിച്ചിരിക്കുന്നത്.

സിനിമയിൽ രണ്ട് മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള രംഗം റസ്റ്ററന്റിന് തീമായതിൽ സന്തോഷം പ്രകടിപ്പിച്ച് നെറ്റിസൺസ് രംഗത്തെത്തി. സംഭവം വൈറലായതോടെ പ്രതികരണവുമായി കല്യാണി പ്രിയദർശനും എക്സിൽ പോസ്റ്റിട്ടു. അപ്രതീക്ഷിതമായ സംഭവമാണ് ഉണ്ടായതെന്നും സന്തോഷമുണ്ടെന്നുമായിരുന്നു കല്യാണി പ്രിയദർശന്റെ പ്രതികരണം.


​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A ‘parotta scene’ from Pranav Mohanlal and Kalyani Priyadarsini
Next Story