Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു; 'ഫ്ലഷി'ന് രണ്ട് അവാർഡുകൾ

text_fields
bookmark_border
ഐഷ സുൽത്താന മികച്ച നവാഗത സംവിധായിക, പ്രണവ് പ്രശാന്ത് പുതുമുഖ നടൻ
ഏഴാമത് മലയാള പുരസ്കാരം പ്രഖ്യാപിച്ചു; ഫ്ലഷിന് രണ്ട് അവാർഡുകൾ
cancel

കൊച്ചി: ലക്ഷദ്വീപിന്‍റെ രാഷ്ട്രീയം, പരിസ്ഥിതി, സംസ്കാരം തുടങ്ങിയവയെല്ലാം അവതരിപ്പിച്ച് ശ്രദ്ധ നേടിയ സിനിമയായ 'ഫ്ലഷി'ന് ഏഴാമത് മലയാള പുരസ്കാരത്തിൽ രണ്ട് അവാർഡുകൾ. ഐഷ സുൽത്താന മികച്ച നവാഗത സംവിധായികയായും പ്രണവ് പ്രശാന്ത് മികച്ച പുതുമുഖ നടനായും തെരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിൻ്റെ സംസ്കാരത്തിന് പ്രാധാന്യം നൽകുന്ന വിവിധ മേഖലകളിലെ പ്രതിഭകൾക്ക് മലയാള പുരസ്കാര സമിതി സമർപ്പിക്കുന്ന പുരസ്കാരമാണിത്. പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം 2023 ഒക്ടോബർ 29ന് വൈകീട്ട് അഞ്ചിന് എറണാകുളം ടി.പി. രാജീവൻ നഗറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലക്ഷദ്വീപിന്‍റെ ആത്മാവിനെ ഒപ്പിയെടുത്ത 'ഫ്ലഷ് ' ഏറെ നിരൂപകപ്രശംസ നേടിയ സിനിമയാണ്. പുതുമുഖ താരങ്ങളെയും ദ്വീപ് നിവാസികളെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും ലക്ഷദ്വീപില്‍ ചിത്രീകരിച്ച 'ഫ്ലഷി'ൽ ദ്വീപിന്‍റെ ജീവനും ജീവിതവുമാണ് ഇതിവൃത്തം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 7th Malayalam Award Announced; Two awards for 'Flush'
Next Story