നടി കാജൽ അഗർവാൾ വിവാഹിതയായി - ചിത്രങ്ങൾ
text_fieldsതെന്നിന്ത്യൻ നായിക കാജൽ അഗർവാളും ഗൗതം കിച്ച്ലുവും വിവാഹിതരായി. കോവിഡ് പശ്ചാതലത്തിൽ മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ഒരുങ്ങുന്ന കാര്യം നടി നേരത്തെ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. നിരവധി പേർ തെന്നിന്ത്യൻ താരത്തിനും ഗൗതം കിച്ച്ലുവിനും അഭിനന്ദനങ്ങളുമായി എത്തി.
മുംബൈ സ്വദേശിയായ ഗൗതം കിച്ച്ലു ഡിസൺ ലിവിങ്ങ് എന്ന ഇൻറീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിൻെറ മേധാവിയാണ്.
ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. വിവാഹത്തിൻെറ ഫോട്ടോകൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ജയം രവി നായകനായെത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ വേഷമിട്ടത്. മുംബൈ സാഗ, മൊസഗല്ലു, പാരിസ് പാരിസ്, ഇന്ത്യൻ 2 എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.

