‘നീയെന്നെ ഡിവോഴ്സ് ചെയ്യുമോ?’
text_fieldsഅർപിത ഖാനും
ആയുഷ് ശർമയും
ഞങ്ങളെ വേർപിരിക്കാൻ ആർക്കാണിത്ര തിടുക്കമെന്ന് ചോദിക്കുന്നു, അർപിത ഖാന്റെ ഭർത്താവ് ആയുഷ് ശർമ. ബോളിവുഡ് മെഗാ താരം സൽമാൻ ഖാന്റെ സഹോദരിയുമായുള്ള ദാമ്പത്യം പതിറ്റാണ്ടോളമെത്തിയിട്ടും ഇവരുടെ ദാമ്പത്യത്തിൽ കല്ലുകടിയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവരോടാണ് ആയുഷിന്റെ ചോദ്യം.
‘‘ഞാൻ മകനുമായി ദോശ കഴിക്കാൻ പുറത്തിറങ്ങിയപ്പോൾ ഒരു പപ്പരാസി ചോദിക്കുന്നു, ഞാനും അർപിതയും വേർപിരിയാൻ നോട്ടീസ് നൽകിയെന്ന് കേൾക്കുന്നല്ലോ എന്ന്. ഞാനമ്പരന്നു. വീട്ടിലെത്തിയിട്ട് അർപിതയോടു ചോദിച്ചു, നീയെന്നെ ഡിവോഴ്സ് ചെയ്യുന്നുവെന്ന് കേൾക്കുന്നുവല്ലോ... ആദ്യം അമ്പരന്ന അവൾ ചിരിയോടു ചിരിയായിരുന്നു.’’-ആയുഷ് മുംബൈയിലെ ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
തന്റെ കരിയറിന്റെ ഉയർച്ചയിലും താഴ്ചയിലുമെല്ലാം കൃത്യമായ കാഴ്ചപ്പാടും മാർഗനിർദേശവുമായി എന്നും അർപിത ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആഹിലും ആയത്തുമാണ് ആയുഷ്-അർപിത ദമ്പതിമാരുടെ മക്കൾ. വിവാഹസമയത്ത് അർപിത ഏറെ ബോഡിഷെയിമിങ്ങിന് വിധേയയായിരുന്നു.
സൽമാൻ ഖാന്റെ പിതാവ് സലീം ഖാന്റെ രണ്ടാംഭാര്യ ഹെലന്റെ ദത്തുപുത്രിയാണ് അർപിത. സലീം-സൽമ ദാമ്പത്യത്തിലെ മകനായ സൽമാന്റെ ഏറ്റവും പ്രിയ സഹോദരിയാണ് അർപിത.

