Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികൂല കാലാവസ്ഥ; വിജയ്‌യുടെ തൃശൂർ സന്ദർശനം മാറ്റിവെച്ചു

text_fields
bookmark_border
TVK Wins Dharapuram & Madurantakam By-elections; Assembly Tally Reaches 109
cancel

തൃശൂർ: പ്രതികൂല കാലാവസ്ഥയെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ തൃശൂർ സന്ദർശനം മാറ്റിവെച്ചു. കോയമ്പത്തൂരിൽ കനത്ത മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ ഹെലികോപ്റ്റർ യാത്ര സാധ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മഴയെ തുടർന്ന് യാത്രക്ക് പൊലീസ് ക്ലിയറൻസ് ലഭിച്ചില്ലെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുഴയ്ക്കലിലെ ശോഭ സിറ്റിയിൽ കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ്. കല്യാണരാമന്റെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് തൃശൂരിലെത്താൻ നിശ്ചയിച്ചിരുന്നത്. കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിലേക്ക് എത്താനായിരുന്നു പദ്ധതി. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ യാത്ര മാറ്റിവെക്കേണ്ടിവന്നു.

കല്യാൺ നവരാത്രി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിൽ എത്താനിരുന്നത്. കല്യാൺ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിലാണ് നവരാത്രി ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും വിപുലമായ രീതിയിൽ നവരാത്രി ആഘോഷങ്ങൾ നടത്തിവരാറുണ്ട്. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഈ ചടങ്ങിലേക്ക് ഇത്തവണ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നത് വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിജയ് പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകരും സംഘാടകരും. സന്ദർശനം മാറ്റിവെച്ചതോടെ അദ്ദേഹത്തിന്റെ തൃശൂർ യാത്ര സംബന്ധിച്ച തുടർ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കാലാവസ്ഥ അനുകൂലമാകാത്തതിനാൽ യാത്ര നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സന്ദർശനം മാറ്റിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ സന്ദർശന തീയതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vijay’s Thrissur Visit Postponed Due to Rain
Next Story