Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ നടി ജാക്വിലിന് തട്ടിപ്പുവീരൻ സുകേഷിന്‍റെ വാലന്‍റൈൻ ആശംസ

text_fields
bookmark_border
കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ നടി ജാക്വിലിന് തട്ടിപ്പുവീരൻ സുകേഷിന്‍റെ വാലന്‍റൈൻ ആശംസ
cancel

ന്യൂഡൽഹി: ആഡംബര ജീവിതത്തിന് ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 217 കോടി തട്ടിയ കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖർ നടി ജാക്വലിൻ ഫെർണാണ്ടസിന് വാലന്‍റൈൻസ് ദിന ആശംസ നേർന്നു. എൻ.ഐ.എ കസ്റ്റഡിയിൽ കോടതിയിൽനിന്ന് ഇറങ്ങുമ്പോൾ തന്നെ സമീപിച്ച മാധ്യമപ്രവർത്തകരോടായിരുന്നു നടിക്കുള്ള തന്‍റെ ആശംസ സുകേഷ് അറിയിച്ചത്.

എന്‍റെ ഭാഗത്തുനിന്നും അവൾക്ക് പ്രണയ ദിനാശംസ നേരുന്നു -നടിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സുകേഷ് പറഞ്ഞു. നടി നോറ ഫത്തേഹിക്ക് പണം വാഗ്ദാനം നൽകിയിരുന്നോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ സുകേഷ് തയാറായില്ല.

കേസിൽ ഇയാളെ ഇന്ന് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. കണ്ടുകെട്ടിയ ഇയാളുടെ സ്വത്തുക്കൾ ലേലം ചെയ്തതുമായി ബന്ധപ്പെട്ട വിഷയമാണ് കോടതി പരിഗണിച്ചത്.

ബോളിവുഡ് താരങ്ങളടക്കം ​പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. നടി ജാക്വിലിനെയും പ്രതി ചേർത്താണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. സുകേഷ് തട്ടിയെടുത്ത പണത്തിന്‍റെ ഗുണഭോക്താവ് ജാക്വലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് സുകേഷ് നടിക്ക് നൽകിയത്.

കേസിൽ സാക്ഷിയായ നടി നോറ ഫത്തേഹി സുകേഷിനെതിരെ മൊഴി നൽകിയിരുന്നു. തന്‍റെ കാമുകിയാകണമെന്ന് ആവശ്യപ്പെട്ട് സുകേഷ് സുഹൃത്തിനെ അയച്ചിരുന്നെന്നും സമ്മതമെങ്കിൽ ബംഗ്ലാവ് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും നടി പറഞ്ഞിരുന്നു.

ജാക്വിലിൻ ഫെർണാണ്ടസുമായി അടുപ്പം സ്ഥാപിക്കാൻ സഹായിക്കാൻ സുകേഷ് ചന്ദ്രശേഖർ പത്ത് കോടി പിങ്കി ഇറാനിക്ക് വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും സത്യേന്ദർ ജെയിനുമെതിരെ ജയിലിൽനിന്ന് സുകേഷ് കത്തെഴുതിയിരുന്നു. കെജ്‌രിവാളിന്‍റെ തനി നിറം തുറന്ന് കാട്ടുമെന്ന് കത്തിൽ പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sukesh Chandrashekar wishes Valentines Day for Jacqueline Fernandez from outside court
Next Story