Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ശ്രീനിവാസന്‍റെ കൈപിടിച്ച് മോഹൻലാൽ'; മില്യൺ ഡോളർ ചിത്രവുമായി സംഗീത് പ്രതാപ്

text_fields
bookmark_border
ശ്രീനിവാസന്‍റെ കൈപിടിച്ച് മോഹൻലാൽ; മില്യൺ ഡോളർ ചിത്രവുമായി സംഗീത് പ്രതാപ്
cancel

ശ്രീനിവാസന്‍റെ കൈചേർത്തു പിടിച്ച മോഹൻലാൽ, ഒപ്പം സത്യൻ അന്തിക്കാടും 'മില്യൺ ഡോളർ ചിത്രം' പങ്കുവെച്ച് നടൻ സംഗീത് പ്രതാപ്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ശ്രീനിവാസനുമൊപ്പം നിൽക്കുന്ന ഹൃദയപൂര്‍വം ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് സംഗീത് പങ്കുവെച്ചത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം .

'മില്യൺ ഡോളർ പിക്, ചില്ലിട്ടു വക്കേണ്ടത്' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ചിത്രത്തിൽ സംഗീതും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ ജെറി എന്ന കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ടി.പി സോനുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളവികാ മോഹൻ നായികയാകുന്ന ചിത്രത്തിൽ ലാലു അലക്സും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sreenivasan-mohan lal-sathyan anthikad, sangeeth prathap with million dollar pic
Next Story