Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹേഷ് ബാബുവിനെ പുകഴ്ത്തി സൽമാൻ ഖാൻ; 'സിനിമയിൽ കാണുന്നത് പോലെയല്ല യഥാർഥ ജീവിതത്തിൽ'

text_fields
bookmark_border
Salman Khan showers praise on Mahesh Babu on Bigg Boss 18, calls him ‘simple sa aadmi
cancel

തെലുങ്ക് താരം മഹോഷ് ബാബുവിനെ പ്രശംസിച്ച് സൽമാൻ ഖാൻ. ബിഗ് ബോസ് ഷോയിലാണ് നടനെക്കുറിച്ച് വാചാലനായത്. ഓൺ സ്ക്രീനിൽ നമ്മൾ കാണുന്ന മഹേഷ് ബാബു അല്ല യഥാർഥ ജീവിതത്തിലെന്നാണ് സൽമാൻ പറയുന്നത്. മഹേഷ് ബാബുവിന്റെ ഭാര്യ സഹോദരി ശിൽപ ശിരോദ്കർ ഇത്തവണത്തെ ബിഗ് ബോസ് ഷോയിലെ മത്സരാർഥിയാണ്.

'യഥാർഥ ജീവിതത്തിൽ വളരെ സിമ്പിളായ മനുഷ്യനാണ് മഹേഷ് ബാബു. അദ്ദേഹം സിനിമയിൽ പലതും ചെയ്യുന്നുണ്ട്. ഓടുന്നതിനും നടക്കുന്നതിനുമൊക്കെ തന്റേതായ സ്റ്റൈലുണ്ട്, വളരെ സ്റ്റൈലിഷായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്നു, അദ്ദേഹത്തിന് ഒരു ലുക്കുണ്ട്. എന്നാൽ യഥാർഥ ജീവിതത്തിൽ അങ്ങനെയൊന്നുമല്ല. വളരെ ലളിതമായി ജീവിക്കുന്ന ഒരു വ്യക്തിയാണ്, ഒരു ഫാമിലി മാനാണ് '- സൽമാൻ ഖാൻ പറഞ്ഞു. മത്സരാർഥികളെ വിമർശിച്ചുകൊണ്ടാണ് മഹേഷ് ബാബുവിന്റെ ജീവിത രീതിയെക്കുറിച്ച് സൽമാൻ ഖാൻ പറഞ്ഞത്.

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് മഹേഷ് ബാബു.ആരാധകർക്കിടയിൽ പ്രിൻസ് എന്നാണ് മഹേഷ് ബാബു അറിയപ്പെടുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് താരം. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് നടൻ ഇപ്പോൾ അഭിനയിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Salman Khan showers praise on Mahesh Babu on Bigg Boss 18, calls him ‘simple sa aadmi'
Next Story