Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉറപ്പിച്ചു...രൺബീറും ആലിയയും ഈ മാസം വിവാഹിതരാകും
cancel

ഉറപ്പിച്ചു...രൺബീറും ആലിയയും ഈ മാസം വിവാഹിതരാകും

text_fields
bookmark_border
Listen to this Article

മുംബൈ: ബോളിവുഡിൽ മറ്റൊരു താരവിവാഹത്തിന് കൂടി അരങ്ങൊരുങ്ങുന്നു. ബോളിവുഡ് യുവതാരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും ഈ മാസം വിവാഹിതരാവുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാലുവർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. ഏപ്രിൽ രണ്ടാം വാരമാകും വിവാഹമെങ്കിലും തീയതി ഉറപ്പിച്ചിട്ടില്ല. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹം.

രൺബീറിന്റെ മാതാവ് നീതു കപൂർ സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ സ്റ്റോറിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് രൺബീർ-ആലിയ വിവാഹം ഉടൻ ഉണ്ടാവുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നത്. മനീഷിനെ പിന്നീട് താരത്തിന്റെ വസതിയിലും കണ്ടു. ആലിയയും രൺബീറും ഷൂട്ടിങ് തിരക്കുകൾക്കിടയിൽ വിവാഹത്തിനായി തീയതി തേടുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചാകും താരവിവാഹമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും മുംബൈയിലെ കപൂർ കുടുംബത്തിൽ വെച്ച് പരിപാടി നടത്താനാണ് ഇപ്പോൾ ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ കൊച്ചുമകനായ രൺബീർ അതുല്യ നടൻ ഋഷി കപൂറിന്റെ മകനാണ്. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും സോണി റസ്ദാന്റെയും മകളാണ് ആലിയ.

ബോക്സ്ഓഫീസിൽ റെക്കോഡ് കളക്ഷനുമായി മുന്നേറുന്ന ആർ.ആർ.ആർ ആണ് ആലിയയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. രൺബീറിനൊപ്പം അഭിനയിച്ച ബ്രഹ്മാസ്ത്ര ഈ വർഷം സെപ്റ്റംബർ ഒമ്പതിന് റിലീസ് ചെയ്യും. ഡാർലിങ്സ്, ​റോക്കി ഓർ റാണി കി പ്രേം എന്നീ ചിത്രങ്ങളും പ്രദർശനത്തിനൊരുങ്ങി നിൽക്കുകയാണ്. ബ്രഹമാസ്ത്ര, വാണി കപൂർ സഞ്ജയ് ദത്ത് എന്നിവർക്കൊപ്പമുള്ള ഷംഷേര, അനിമൽ, ശ്രദ്ധ കപൂറിനൊപ്പമുള്ള പേരിടാത്ത ചിത്രം എന്നിവയാണ് രൺബീറിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ranbir Kapoor and Alia Bhatt to get married in April 2022
Next Story