Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൻസർ ബാധിതനായ കുട്ടി ആരാധകനെ സന്ദർ​ശിച്ച് നടൻ രാം ചരൺ തേജ

text_fields
bookmark_border
മേക്ക്-എ-വിഷ് ഫൗണ്ടേഷനാണ് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്
Ram Charan fulfills wish of nine-year-old fan ailing from cancer and meets him in hospital
cancel

കാന്‍സര്‍ ബാധിച്ച കുട്ടി ആരാധകനെ ആശുപത്രിയില്‍ എത്തി കണ്ട് തെലുഗു നടന്‍ രാം ചരണ്‍ തേജ. രാവുല മണി കൗശല്‍ എന്ന ഒന്‍പതുകാരനെയാണ് രാം ചരണ്‍ ആശുപത്രിയില്‍ എത്തി കണ്ടത്. കുട്ടി താരത്തിന് മുന്നിലിരുന്ന് സംസാരിക്കുന്ന രാം ചരണിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറാലാണ്.

സംവിധായകന്‍ ശങ്കറിനൊപ്പം തമിഴ്-തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് രാം ചരണ്‍ ഇപ്പോള്‍. ഷൂട്ടിംഗിനിടെയാണ് വെള്ളിയാഴ്ച താരം ഹൈദരാബാദിലെ സ്പര്‍ശ് ആശുപത്രിയില്‍ എത്തിയത്. മേക്ക്-എ-വിഷ് ഫൗണ്ടേഷനാണ് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി ആരാധകൻ രാം ചരനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച്ച എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശിവ ചെറിയോടൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. രാം ചരൺ കുട്ടിയുമായി ഏറെ സമയം ചിലവഴിക്കുകയും സമ്മാനം നൽകുകയും ചെയ്തു. കുട്ടിയുടെ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രത്തിലാണ് രാം ചരൺ അവസാനമായി അഭിനയിച്ചത്. എസ്. ശങ്കർ സംവിധാനം ചെയ്ത കിയാര അദ്വാനിക്കൊപ്പം RC15 എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേരും റിലീസ് തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ആദ്യമായാണ് ശങ്കറിനൊപ്പം രാം ചരണ്‍ പ്രവര്‍ത്തിക്കുന്നത്. രാം ചരണിന്റെ 15-ാമത്തെ സിനിമയാണിത്.ഇതിന് ശേഷം ബുചി ബാബു സന എന്ന സംവിധായകനൊപ്പം ഒരു സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലും രാം ചരണ്‍ വേഷമിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ram Charan fulfills wish of nine-year-old fan ailing from cancer and meets him in hospital
Next Story