Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുശാന്ത് സിങ് കൊല്ലപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? മാപ്പ് പറഞ്ഞില്ലെങ്കിൽ സൽമാന്‍റെ ജീവിതം നരഗതുല്യമാക്കും; ടൈഗർ ഷ്റോവ് വെടിവെപ്പ് കേസിൽ പുതിയ ഓഡിയോ സന്ദേശവുമായി പ്രതികൾ

text_fields
bookmark_border
https://www.madhyamam.com/tags/salman-khan
cancel

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെതിരെ ഉണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പ്രതികളെ മുംബൈ പൊസീല് പിടികൂടിയതിനു പിന്നാലെ പുതിയ ഓഡിയോ സന്ദേശം പുറത്ത്. ലോറൻസ് ബിഷ്ണോയിയുമായി അടുപ്പമുള്ള അനിൽ പണ്ഡിറ്റിന്‍റേതാണ് ഓഡിയോ സന്ദേശമെന്നാണ് കരുതുന്നത്.

നിങ്ങൾ രണ്ട് പേരെ കൊന്നാൽ ഞങ്ങളുടെ 200 സഹോദരന്മാർ തയ്യാറാണ്. സുശാന്ത് സിങ് രാജ്പുത് കൊല്ലപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു, ബോളിവുഡിൽ നിന്നുള്ളവരാണ് അയാളെ കൊലപ്പെടുത്തിയത്. മാപ്പ് പറഞ്ഞില്ലെങ്കിൽ സൽമാൻ ഖാന്‍റെ ജീവിതം നരഗതുല്യമാക്കുമെന്ന് ഓഡിയോയിലെ പുരുഷ സന്ദേശം പറഞ്ഞു. ശബ്ദം ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഞായറാഴ്ച രാത്രി ഫുട്ബാൾ ഗ്രൗണ്ടിൽനിന്ന് കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷ്റോഫിനുനേരെ രണ്ടുപേർ അഞ്ചു തവണയാണ് വെടിവച്ചത്. വെടിയുതിർക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു. കാറിന്റെ മുൻവശത്തെയും വശങ്ങളിലെയും ചില്ലുകൾക്ക് നേരെ വെടിയുതിർക്കുന്നതാണ് വിഡിയോയിലുള്ളത്. ഒരാൾക്ക് വെടിയുതിർക്കാൻ കഴിഞ്ഞില്ല. ആറാം തവണ വെടിയുതിർക്കാൻ ശ്രമിക്കുന്നതിനിടയിൽ തോക്ക് കേടായി.

ജുഹുവിലെ റോഡിൽവച്ചാണു ബൈക്കിലെത്തിയ മൂന്നംഗസംഘം വെടിവച്ചത്. നടൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവറുടെ ഇടതുകൈക്കു പരിക്കേറ്റു. ഈ സമയം റോഡിലൂടെ പോയ ഓട്ടോറിക്ഷയുടെ ഡ്രൈവർക്കും പരിക്കേറ്റു. നടൻ‌ സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതാണു പ്രകോപനമെന്ന് കരുതുന്നു. അന്വേഷണം മഹാരാഷ്ട്ര സർക്കാർ ക്രൈംബ്രാഞ്ചിനു കൈമാറി. അന്വേഷണത്തിനായി 15 സംഘങ്ങളെ നിയോഗിച്ചു. ഇതിനകം മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പുതിയ ഓഡിയോ സന്ദേശം പുറത്തുവന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - new audio clip out in Tiger Shroff case
Next Story