
'നീൽ കിച്ച്‍ലു'; കുഞ്ഞിന് പേരിട്ട് കാജൽ അഗർവാളും ഗൗതമും
text_fieldsനടി കാജൽ അഗര്‍വാളിനും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവിനും ചൊവ്വാഴ്ച ആൺകുഞ്ഞ് പിറന്ന വിവരം സഹോദരി നിഷ അഗര്‍വാളായിരുന്നു ലോകത്തെ അറിയിച്ചത്. ഇപ്പോൾ കുഞ്ഞിന് ഔദ്യോഗികമായി പേരിട്ടിരിക്കുകയാണ് ദമ്പതികൾ. മകന് 'നീൽ കിച്ച്‍ലു' എന്ന് പേരിട്ടതായി ഗൗതം ഇൻസ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തി. 'ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങൾ നന്ദിയുള്ളവരാണ്. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും എല്ലാവർക്കും നന്ദി'-ഗൗതം കിച്ച്‍ലു എഴുതി.
2020 ഒക്ടോബറിലായിരുന്നു കാജലിന്റെയും അടുത്ത സുഹൃത്തായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം. പുതുവർഷത്തിലാണ് തങ്ങൾ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതായി ഗൗതമും കാജലും വെളിപ്പെടുത്തിയത്. ശേഷം ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ കാജൽ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
ദുൽഖർ സൽമാനും അദിതി റാവു ഹൈദരിക്കുമൊപ്പം അഭിനയിച്ച ഹേ സിനാമികയാണ് കാജലിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ആചാര്യ, ഗോസ്റ്റി, ഉമ തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. തെലുഗു സൂപ്പർ താരങ്ങളായ ചിരഞ്ജീവിയും മകൻ രാംചരണുമാണ് ആചാര്യയിലെ നായകൻമാർ.
