Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗായിക നേഹ കക്കർ വിവാഹിതയായി

text_fields
bookmark_border
ഗായിക നേഹ കക്കർ വിവാഹിതയായി
cancel

ന്യൂഡൽഹി: പ്രശസ്​ത ഗായകരായ നേഹ കക്കറും രോഹൻപ്രീത്​ സിങ്ങും വിവാഹിതരായി. ഇന്ത്യയിലെ പുതുതലമുറ ഗായികമാരിൽ ശ്രദ്ധേയയായ നേഹയുടെ വിവാഹ ഫോ​ട്ടോകളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.

അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും സാന്നിധ്യത്തിൽ ശനിയാഴ്​ച ഡൽഹിയിലെ ഗുരുദ്വാരയിൽ വെച്ചായിരുന്നു ചടങ്ങുകൾ.

പഞ്ചാബിൽ വിരുന്ന്​ ഒരുക്കാൻ നവദമ്പതികൾ പദ്ധതിയിടുന്നതായാണ്​ റിപ്പോർട്ട്​. നേഹയുടെ സഹോദരനും ഗായകനുമായ ടോണി കക്കറും ചടങ്ങി​െൻറ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​.

ദിൽബർ റീഡക്സ്​​, മണാലി ട്രാൻസ്​, കാലാ ചഷ്​മ, അങ്ക്​മാരെ റീഡക്​സ്​ എന്നീ ഗാനങ്ങളിലൂടെയാണ്​ നേഹ ശ്രദ്ധേയയായത്​. ഗായകനായ രോഹൻപ്രീത്​ വെഡ്ഡിങ്​ റിയാലിറ്റി ഷോയായ മുജ്​സേ ശാദി കരോഗിയിലൂടെയാണ്​ തിളങ്ങിയത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Neha Kakkar And Rohanpreet Singh Are Now Married
Next Story