Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതൊന്നും തഗ്ഗിന് വേണ്ടി പറയുന്നതല്ല, എനിക്ക് അറിയാവുന്നതാണ് അവരെ; നിഖില വിമലിനെ കുറിച്ച് നസ്ലെൻ

text_fields
bookmark_border
അതൊന്നും തഗ്ഗിന് വേണ്ടി പറയുന്നതല്ല, എനിക്ക് അറിയാവുന്നതാണ് അവരെ; നിഖില വിമലിനെ കുറിച്ച് നസ്ലെൻ
cancel

മലയാള സിനിമയിൽ നടിമാരിൽ പ്രമുഖ നായിക നടിമാരിൽ ഒരാളാണ് നിഖില വിമൽ. അഭിമുഖങ്ങളിൽ എല്ലാ ചോദ്യത്തിനും അതേ നാണയത്തിൽ മറപടി കൊടുക്കുന്ന താരമാണ് നിഖില. താരത്തിന്‍റെ ഈ മറുപടി തഗ്ഗ് ഡയലോഗുകളെന്ന പേരിൽ ഒരുപാട് വൈറലാകുകയും ചെയ്യാറുണ്ട്. താരത്തിന്‍റെ ഈ മറുപടി പറച്ചിലിനെ പിന്തുണക്കുന്നവരെ പോലെതന്നെ എതിർക്കുന്നവരുമുണ്ട്. എന്നാൽ നിഖില ഇത് തഗ്ഗിന് വേണ്ടി പറയുന്നതല്ലെന്നും അവർ പണ്ട് മുതലെ അങ്ങനെ തന്നെയാണെന്നും പറയുകയാണ് യുവ നടൻ നസ്ലെൻ.

അവരുടെ സ്വഭാവം അങ്ങനെയാണെന്നും അങ്ങോട്ട് കിട്ടുന്ന ചോദ്യത്തിന് അനുസരിച്ചാണ് ഉത്തരങ്ങൾ നൽകുക എന്നും നസ്ലെൻ പറയുന്നു. കാര്യങ്ങൾ സ്ട്രെയിട്ടായി പറയുന്നത് നല്ലതായിട്ടാണ് തനിക്ക് തോന്നുന്നതെന്നും നസ്ലെൻ പറയുന്നു. 'ഐ ആം കാതലൻ' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ ഭാഗമായുള്ള അഭിമുഖത്തിൽ പങ്കെടുക്കുകയായിരുന്നു നസ്ലെൻ.

'ഒരിക്കലും തഗ്ഗിന് വേണ്ടി പറയുന്നതല്ല നിഖില. എനിക്ക് നിഖിലയെയും, അവരുടെ അമ്മയെയും ഫാമിലിയെയും വളരെ അടുത്ത് അറിയാവുന്നതാണ്. നിഖിലേച്ചിടെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് ഇവള് ചെറുപ്പം മുതലേ ഇങ്ങനെയാണെന്ന്. ആ ക്യാരക്ടർ ഇനി മാറ്റാൻ പറ്റില്ല. നിഖില എന്ന് പറയുന്ന വ്യക്തി അങ്ങനെയാണ്. അതൊരിക്കലും ഒരാളെ ഹേർട്ട് ചെയ്യാൻ പറയുന്നതല്ല. ഇങ്ങോട്ട് കിട്ടുന്നതായിരിക്കും തിരിച്ച് അങ്ങോട്ട് പോകുന്നത്. അതായത് ഇങ്ങോട്ട് വരുന്ന ചോദ്യങ്ങൾക്ക് അതിന് അനുസരിച്ചുള്ള മറുപടിയാണ് അവര് നൽകുന്നത്. കാര്യങ്ങൾ സ്ട്രൈറ്റ് ആയാണ് പറയുന്നത്. അതൊരു നല്ല ക്വാളിറ്റി ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്' നസ്‌ലെന്‍ പറഞ്ഞു.


ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം കാതലൻ. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങളാണ് ഇരുവരും ഒന്നിച്ച മറ്റു ചിത്രങ്ങൾ. ആ മാസം ഏഴിന് ചിത്രം തിയറ്ററിലെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - naslen talks about nikhila vimal
Next Story