
'സ്ത്രീകൾ വീട്ടുജോലി ചെയ്യണം, മീടു തുടങ്ങിയത് ജോലിക്കിറങ്ങിയതോടെ'; 'ശക്തിമാനെ'തിരെ ശക്തമായ പ്രതിഷേധം
text_fieldsമുംബൈ: ഒരു തലമുറയെ മുഴുവൻ ആവേശത്തിലാക്കിയ ശക്തിമാൻ പരമ്പരയിലൂടെ പ്രശസ്തനായ മുകേഷ് ഖന്നക്കെതിരെ പ്രതിഷേധം. മുകേഷ് മീടു മൂവ്മെൻറിനോട് പ്രതികരിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് സാമൂഹിക മാധ്യമങ്ങളിൽ മുകേഷിനെതിരെ പ്രതിഷേധം ഉയർന്നത്.
സ്ത്രീകൾ വീട്ടിലിരിക്കേണ്ടവരാണെന്നും പുറത്തിറങ്ങി ജോലിചെയ്യാൻ ആരംഭിച്ചതോടെയാണ് മീടു പ്രശ്നങ്ങൾ ഉടലെടുത്തതുമെന്നുമായിരുന്നു താരത്തിെൻറ വാക്കുകൾ.
'വീടിെൻറ പരിപാലനമാണ് സ്ത്രീകളുടെ ജോലി. സ്ത്രീകൾ ജോലി ചെയ്യാൻ തുടങ്ങിയതോടെ മീടു മൂവ്മെൻറ് പ്രശ്നങ്ങളും ആരംഭിക്കുകയായിരുന്നു. ഇന്ന് സ്ത്രീകൾ സംസാരിക്കുന്നതുതന്നെ പുരുഷൻമാരുടെ തോളോട് തോൾ ചേർന്ന് നടക്കുന്നത് സംബന്ധിച്ചാണ്' -പുറത്തുവന്ന വിഡിയോ ക്ലിപ്പിൽ മുകേഷ് ഖന്ന പറയുന്നു.
വിഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുകയായിരുന്നു. മുകേഷ് ഖന്നയുടെ വാക്കുകൾ പ്രതിഷേധാർഹവും നിരാശപ്പെടുത്തുന്നതുമാണെന്നുമായിരുന്നു പ്രതികരണം. കുട്ടിക്കാലത്ത് സൂപ്പർ ഹീറോയായി കണക്കാക്കിയ താരം നിരാശപ്പെടുത്തുന്നതായും പലരും അഭിപ്രായപ്പെട്ടു.
സൂപ്പർ ഹീറോ 'ശക്തിമാെൻറ' കഥ പറയുന്ന പരമ്പരയിൽ ശക്തിമാെൻറ വേഷം ചെയ്തത് മുകേഷ് ഖന്നയായിരുന്നു. കൂടാതെ മഹാഭാരതത്തിൽ ഭീഷ്മ പിതാമഹനായും മുകേഷ് ഖന്ന അഭിനയിച്ചിരുന്നു.
