Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാൽ, പ്രിയദർശൻ, എം.ജി ശ്രീകുമാർ... പുതിയ ചിത്രം വരുന്നു

text_fields
bookmark_border
Mohanlal  And priyadarshan  Retrun In New Movie Haram With M.G Sreekumar
cancel

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഗായകൻ എം.ജി ശ്രീകുമാറാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. മൂവരും ഒന്നിച്ചുള്ള ഒരു കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ടാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അടുത്ത വർഷം റിലീസിനെത്തുന്ന ചിത്രത്തിന്റെ പേര് ഹരം എന്നാണെന്നുളള സൂചനയും എം.ജി നൽകിയിട്ടുണ്ട്. എന്നാൽ സിനിമയെ കുറിച്ചുളള മറ്റു വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.

പുതിയ സിനിമക്ക് ആശംസകളുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ജീത്തു ജോസഫിന്റെ ‘നേര്’ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. മലൈക്കോട്ടൈ വാലിഭൻ, വൃഷഭ, റാം, ബറോസ് തുടങ്ങിയവയാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ മലൈക്കോട്ടൈ വാലിഭൻ അടുത്ത വർഷം ജനുവരി 25 ന് തിയറ്ററുകളിലെത്തും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohanlal And Priyadarshan Retrun In New Movie Haram With M.G Sreekumar
Next Story