Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ദാവൂദ് ഇബ്രാഹിം, പക്ഷേ കോവിഡ് എല്ലാം നശിപ്പിച്ചു’; അധോലോക നായകനെ വധിക്കാൻ പദ്ധതിയിട്ടിരുന്നെന്ന് മേജര്‍ രവി

text_fields
bookmark_border
പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Major Ravi
cancel

കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ വകവരുത്താൻ ഒരു ഓപറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നും കോവിഡ് കാരണം നടക്കാതെ പോയെന്നും സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ രവി. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജര്‍ രവി ഇക്കാര്യം വെളിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിനെ വധിക്കാനുള്ള പ്ലാനിന് എല്ലാ വിധ അനുമതിയും ലഭിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി എല്ലാം തുലച്ചു കളഞ്ഞെന്നും എന്റെ ജീവിതത്തിലെ നടക്കാതെ പോയ ഒരു സ്വപ്നമായിരുന്നു ആ ഓപറേഷനെന്നും മേജര്‍ രവി പറഞ്ഞു.

"അത് നടക്കാതെ പോയൊരു സ്വപ്‌നമായിരുന്നു. ആഗ്രഹത്തിന്റെ അടുത്തുവരെ എത്തിയിരുന്നു. ഒരുവിധം അനുമതികളെല്ലാം ലഭിച്ചിരുന്നതാണ്. പക്ഷെ ഒരു കോവിഡ് എല്ലാം നശിപ്പിച്ചു കളഞ്ഞു. അതില്ലായിരുന്നുവെങ്കില്‍ ഇന്ന് പറയാമായിരുന്നു, നമ്മുടെ രാജ്യത്തിന്റെ ഒരു ശത്രു വേറൊരു രാജ്യത്ത് കിടപ്പുണ്ട്; അവനെ കൊല്ലാനുള്ള ഓപ്പറേഷൻ ആയിരുന്നു അത്." - മേജർ രവി വ്യക്തമാക്കി.

പദ്ധതി വിജയകരമായിരുന്നെങ്കിൽ ഒന്നെങ്കിൽ താൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു, അല്ലെങ്കിൽ അയാൾ ഉണ്ടാകില്ലായിരുന്നു. എന്നാൽ നിലവിൽ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നതിൽ യാതൊരു പ്രസക്തിയില്ലെന്നും അദ്ദേഹം മേജർ കൂട്ടിച്ചേർത്തു.

പക്ഷെ, എനിക്കത് ചെയ്യണമെന്നായിരുന്നു. അതിനായി ടീമിലെ വിരമിച്ച കമാന്‍ഡോകളെല്ലാം തയാറായി നിന്നു. പേപ്പര്‍ വഴിയുള്ള അനുമതിയൊന്നും ഇത്തരം പ്ലാനുകൾക്ക് ഉണ്ടാകാറില്ല. കേന്ദ്ര സര്‍ക്കാറില്‍ നിന്നും വാക്കാല്‍ അനുമതി ലഭിച്ചിരുന്നു. പേപ്പറില്‍ കാണുന്നില്ലേ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു എന്ന്. അങ്ങനൊരു ‘അജ്ഞാതന്‍’ എന്ന നിലയിൽ അറിയപ്പെടാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ, കോവിഡ് കാരണം എല്ലാം നാശത്തിലായി. ഇപ്പോഴാണെങ്കിൽ ആ ഓപറേഷന് അനുമതി കിട്ടിയാലും നമ്മള്‍ അതിന് പോകില്ല.

ദാവൂദിന് വേണ്ടിയാണ് ഇറങ്ങിയത്. എനിക്ക് അവനെ തീര്‍ക്കണമായിരുന്നു. 1992ലെ മുംബൈ സ്ഫോടനങ്ങൾ സൃഷ്ടിച്ച മുറിവുകളും രാജ്യത്തോടുള്ള സ്നേഹവുമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചത്. ബോംബെയില്‍ വന്ന് ഇത്രയും പേരെന്ന് കൊന്നിട്ട് പോയിട്ട് ഇത്രയും കാലം ജീവിച്ചിരിക്കുന്നയാളെ വകവരുത്തുന്നത് ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ വികാരമാണ്. നിങ്ങള്‍ക്ക് അത് ബാലിശമായി തോന്നിയേക്കാം. പ്ലാനിങ് ഒക്കെ ഇന്ററസ്റ്റിങ് ആയിരുന്നു. പക്ഷെ അതൊന്നും നടന്നില്ല. ചിലപ്പോള്‍ അതിനുള്ള യോഗമില്ലാത്തതിനാലാകും എന്നും മേജർ രവി അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Either I or Dawood Ibrahim, but COVID ruined everything’: Major Ravi claims he planned to assassinate the underworld don
Next Story