Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂളിനും സർവകലാശാലകൾക്കും കഴിയാത്തത് എന്റെ കാര്യത്തിൽ മൂന്ന് വയസുകാരിയായ മകൾക്ക് കഴിഞ്ഞു; കപിൽ ശർമ

text_fields
bookmark_border
Kapil Sharma REVEALS how daughter Anayra helped him IMPROVE this skill
cancel

മകൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ തനിക്കുണ്ടായ നല്ല മാറ്റത്തെക്കുറിച്ച് അവതാരകനും നടനുമായ കപിൽ ശർമ. തന്റെ അധ്യാപകരെക്കൊണ്ട് പോലും കഴിയാത്തത് മകൾക്ക് കഴിഞ്ഞുവെന്നാണ് കപിൽ പറയുന്നത്. കൂടാതെ തന്റെ ജോലിയെ കുറിച്ച് അധികം അറിയില്ലെങ്കിലും കുറച്ചു കാര്യങ്ങളൊക്കെ മൂന്ന് വയസകാരിയായ മകൾ അനയ്റക്ക് അറിയാമെന്ന് കപിൽ കൂട്ടിച്ചേർത്തു.

'മകൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടെ എന്റെ ഇംഗീഷ് മെച്ചപ്പെട്ടു. ഒരു സ്‌കൂളിനും ചെയ്യാൻ കഴിയാത്തത് അനയ്‌റ കഴിഞ്ഞു.യൂണിവേഴ്‌സിറ്റികൾക്കും കോളജുകൾക്കും ചെയ്യാൻ കഴിയാത്തത് അനയ്‌റയെക്കൊണ്ടായി.അതുപോലെ ഉറക്ക സമയക്രമത്തിലും അവൾ മാറ്റംകൊണ്ടു വന്നു. ഇപ്പോൾ മികച്ച രതിയിൽ ജോലി ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട്.

ഞാനൊരു ഹീറോയാണെന്നാണ് മകളടെ വിചാരം. കാരണം സ്കൂളിൽവെച്ച് അവളുടെ അധ്യാപകർ കപിൽ ശർമ്മയുടെ മകളാണോ എന്ന് പലപ്പോഴും ചോദിക്കാറുണ്ട്. അവൾ ഒരിക്കൽ ചോദിച്ചു, പാപ്പാ, എന്തിനാണ് ജോലി ചെയ്യുന്നതെന്ന്? ഞാൻ പറഞ്ഞു, പണം സമ്പാദിക്കാനും നിനക്ക് ഫ്രോക്ക് വാങ്ങാനുമെന്ന്'. കപിൽ ശർമ ദേശീയ മാധ്യമത്തിനോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kapil Sharma REVEALS how daughter Anayra helped him IMPROVE this skill
Next Story