Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുഡ്​ബൈ 'കാ​ന്യ വെസ്റ്റ്​'; അ​േമരിക്കൻ റാപ്പർ ഇനി അറിയപ്പെടുക ഈ പേരിൽ

text_fields
bookmark_border
kanye west -ye
cancel

ന്യൂയോർക്ക്​: അമേരിക്കൻ റാപ്പർ കാന്യ വെസ്റ്റ്​​ ഔദ്യോഗികമായി പേരുമാറ്റി. ഇനി മുതൽ 'യെ' എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക. 44 കാരന്‍റെ പേരുമാറ്റത്തിനുള്ള അപേക്ഷക്ക്​ ജഡ്​ജ്​ അംഗീകാരം നൽകിയതായി ലോസ്​ആഞ്ചലസ്​ സുപ്പീരിയർ കോടതി കമ്യൂണിക്കേഷൻ ഓഫീസർ അറിയിച്ചു.

ആഗസ്​റ്റിലാണ്​ വ്യക്തിപരമായ കാരണങ്ങളെ തുടർന്ന്​ പേരുമാറ്റത്തിനായി താരം അപേക്ഷ നൽകിയത്​. കാന്യ ഒമരി വെസ്റ്റ്​ എന്നായിരുന്നു ഗ്രാമി പുരസ്​കാര ജേതാവായ യെയുടെ പൂർണ നാമം. യെ എന്ന പേരിൽ 2018ൽ അദ്ദേഹം ഒരു ആൽബം പുറത്തിറക്കിയിരുന്നു.

'ബൈബിളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് 'യെ' എന്ന് ഞാൻ വിശ്വസിക്കുന്നു. ബൈബിളിൽ അത് നിങ്ങൾ എന്നാണ് അർഥമാക്കുന്നത്. അതിനാൽ ഇത് ഞാൻ നിങ്ങളാണ്, ഞാൻ ഞങ്ങളാണ്, ഇത് ഞങ്ങളാണ്' -യെ റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.

അമേരിക്കൻ റാപ്പർ, പാട്ടുകാരൻ, സംഗീത സംവിധായകൻ, വ്യവസായി, ഫാഷൻ ടൈക്കൂൺ എന്നീ നിലകളിൽ പ്രശസ്​തനായിരുന്നു യെ​. എന്നാൽ കലയേക്കാളേറെ യെയുടെ വ്യക്തിജീവിതത്തിൽ നടന്ന സംഭവവികാസങ്ങളാണ്​ അടുത്ത കാലത്തായി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്​. ഹോളിവുഡിലെ താരസുന്ദരി കിം കർദാഷിയാനുമായുള്ള വിവാഹമോചന വാർത്തയായിരുന്നു അത്​. 2014ലായിരുന്നു ടെലിവിഷൻ സൂപ്പർ സ്റ്റാറും മോഡലുമായ കിം കര്‍ദാഷിയനുമായുള്ള യെയുടെ വിവാഹം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanye West's name change request approved by Los Angeles judge
Next Story