'ജയിലർ 2' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം; മിമിക്രി താരം ജോബി കൊടകര
text_fieldsകൊച്ചി: സൂപ്പർതാരം രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'ജയിലർ 2'ന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെച്ച് മിമിക്രി താരം ജോബി കൊടകര. ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ സാന്നിധ്യമറിയിക്കാൻ സാധിച്ചതിലുള്ള സന്തോഷം താരം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്.
ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്ന വേളയിലാണ് ജോബി തന്റെ കുറിപ്പ് പുറത്തുവിട്ടത്. രജനീകാന്ത് എന്ന ലോകമെമ്പാടുമുള്ള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട മെഗാസ്റ്റാറിനെ നേരിൽ കാണാനും ഒപ്പം പ്രവർത്തിക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും, ഒപ്പം വേഷവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എസ്.ജെ. സൂര്യ, ജാക്കി ഷ്രോഫ് തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ജോബി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചിത്രത്തിൽ മോഹൻലാലിന്റെ ഫിഗർ ഡ്യൂപ്പായിട്ടാണ് ജോബി അഭിനയിക്കുന്നത്. ഏകദേശം ഇരുപത് വർഷത്തോളമായി ഫിഗർ ഡ്യൂപ്പ് രംഗത്ത് സജീവമായ തനിക്ക്, ഇത്രയും വലിയൊരു ചിത്രത്തിൽ ലാലേട്ടന്റെ ഡ്യൂപ്പായി അവസരം ലഭിച്ചത് അതീവ സന്തോഷം നൽകിയെന്ന് ജോബി മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, വൻ വരവേൽപ്പോടെയാണ് 'ജയിലർ 2' തിയേറ്ററുകളിലെത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രം 800-ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. വൻ വിജയമായിരുന്ന 'ജയിലറി'ന്റെ രണ്ടാം ഭാഗമെന്ന നിലയിൽ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

