Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മൂന്ന് പേര് വന്നതിൽ മമ്മൂക്ക എന്നെയാണ് സെലക്ട് ചെയ്തത്'; മമ്മൂട്ടി നൽകിയ റോളിനെ കുറിച്ച് ഹക്കീം ഷാ

text_fields
bookmark_border
മൂന്ന് പേര് വന്നതിൽ മമ്മൂക്ക എന്നെയാണ് സെലക്ട് ചെയ്തത്; മമ്മൂട്ടി നൽകിയ റോളിനെ കുറിച്ച് ഹക്കീം ഷാ
cancel

മല‍യാള സിനിമയിലെ വളർന്നുവരുന്ന നടന്മാരിൽ ഒരാളാണ് ഹക്കീം ഷാജഹാൻ. ഇതിനോടകം തന്നെ ഒരുപിടി മികച്ച റോളുകളിൽ അഭിനയിക്കാൻ ഹക്കീമിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന ബസൂക്കയിൽ തനിക്ക് റോൾ ലഭിച്ചതിനെ കുറിച്ച് പറയുകയാണ് താരം. ബസൂക്കയിൽ മമ്മൂട്ടിയാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഹക്കീം പറയുന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് സംസാരിക്കുകയായിരുന്നു ഹക്കീം ഷാ.

'പ്രണയവിലാസം എന്ന ചിത്രം കണ്ടതിന് ശേഷം മമ്മൂക്കയാണ് എന്നെ ബസൂക്കയിലേക്ക് നിർദേശിച്ചത്. 'അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്' എന്ന് മമ്മൂക്ക പറഞ്ഞതായി നേരത്തെ അറിഞ്ഞിരുന്നു. ചിത്രം മമ്മൂക്ക കുടുംബമായി ഇരുന്നാണ് കണ്ടത്. മൂന്ന് ആർട്ടിസ്റ്റുകൾ വന്നതിൽ എന്നെ സെലക്ട് ചെയ്തത് മമ്മൂക്കയാണ്.

ബസൂക്കയുടെ ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും മമ്മൂക്ക ഒന്നും പറയാതെ വന്നപ്പോൾ അങ്ങോട്ട് ചെന്ന് സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ആ സിനിമ കണ്ടത് കൊണ്ടാണ് ബസൂക്കയിൽ ഞാൻ ഇപ്പോൾ അഭിനയിക്കുന്നതെന്ന കാര്യം മമ്മൂക്ക പറയുന്നത്ത്. പ്രണയവിലാസം എന്ന സിനിമയിലെ കഥാപത്രത്തെക്കുറിച്ചും സിനിമയിൽ എത്തിപ്പെട്ടതിനെക്കുറിച്ചെല്ലാം അദ്ദേഹം ചോദിച്ചു. മമ്മൂക്ക ആ കഥാപത്രത്തെ ശ്രദ്ധിച്ചിരുന്നുവെന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്,' ഹക്കീം പറഞ്ഞു.

പ്രണയ വിലാസം എന്ന ചിത്രത്തിന് ശേഷമാണ് പ്രേക്ഷകർ കൂടുതലും ശ്രദ്ധിച്ച് തുടങ്ങിയതെന്നും തുടരെ സിനിമകൾ ലഭിക്കുന്നതെന്നും ഹക്കീം വ്യക്തമാക്കി. സിനിമയിലെത്തുന്നതിന് മുമ്പ് തിയേറ്റർ ആർട്ടിസ്റ്റായിരുന്നു ഹക്കീം ഷാ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hakkim sha saying about his role in bazookka and mammootty
Next Story