Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജന്മദിനാശംസകളുമായി സ്റ്റാലിനെ സന്ദർശിക്കാൻ ഫഹദ് ഫാസിലെത്തി

text_fields
bookmark_border
fahad
cancel
camera_alt

ഫഹദ്​ ഫാസിൽ തമിഴ്​നാട്​ മുഖ്യമന്ത്രി സ്റ്റാലിനെ സന്ദർശിച്ചപ്പോൾ. സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും ഭാര്യ ദുര്‍ഗ സ്റ്റാലിനും സംവിധായകൻ മാരി സെൽവരാജും സമീപം

ജന്മദിനാശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ സന്ദർശിക്കാൻ നടന്‍ ഫഹദ് ഫാസിലെത്തി. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പമാണ്​ സ്റ്റാലിനെ സന്ദര്‍ശിക്കാൻ ഫഹദ്​ ഫാസിലെത്തിയത്​. സ്റ്റാലിനെ സന്ദർശിച്ച താരം ജന്മദിനാശംസകൾ അറിയിച്ചു.

മാരി സെല്‍വരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും സ്റ്റാലിനെ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ചത്. സ്റ്റാലിനൊപ്പം മകനും നടനുമായ ഉദയനിധി സ്റ്റാലിനും ഭാര്യ ദുര്‍ഗ സ്റ്റാലിനും ഇരുവരെയും സ്വീകരിച്ചു. 'സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ചരിത്രത്തിന്‍റെ ഭാഗമാകട്ടെ എന്ന അടിക്കുറിപ്പോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം പങ്കുവെച്ചത്.

ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന ചിത്രം മാരി സെല്‍വരാജിനൊപ്പമാണെന്ന്​ സൂചനയുണ്ട്​. 'പരിയേറും പെരുമാള്‍', 'കര്‍ണന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ്​ സൂചന. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകന്‍. കീര്‍ത്തി സുരേഷാണ് നായിക. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.

'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ തമിഴില്‍ അഭിനയിച്ചു തുടങ്ങിയത്​. സിനിമയിലെ കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം വിക്രമിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fahad visited mk stalin
Next Story