Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണ്, ഏറ്റവും അടുപ്പം സുചി ആന്റിയോട്; ദുൽഖർ സൽമാൻ

text_fields
bookmark_border
Dulquer shares fond memories of his friendship with Pranav Mohanlal and Suchitra Mohanlal
cancel

മോഹൻലാലും കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ദുൽഖർ സൽമാൻ. പ്രണവ് മോഹൻലാലിനെ കുട്ടിക്കാലം മുതലെ അറിയാമെന്നും ആ കുടുംബത്തിൽ ഏറ്റവും കൂടുതൽ അടുപ്പം സുചിത്ര മോഹൻലാലുമായിട്ടാണെന്നും ദുൽഖർ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുതിർന്നതിന് ശേഷം പ്രണവുമായി അധികം ഒന്നിച്ച് സംസാരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതം വളരെ ഇഷ്ടമാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

'പ്രണവിനെ കുട്ടിക്കാലം മുതൽ അറിയാം. ചെറുപ്പത്തിൽ ഒന്നിച്ചു കൂടുമ്പോൾ പ്രണവിനും ബന്ധുക്കളായ മറ്റ് കുട്ടികൾക്കുമൊപ്പം വിഡിയോ ​ഗെയിമും മറ്റും കളിച്ചിട്ടിട്ടുണ്ട്. അതിനുശേഷം ഞാൻ കോളജ് വിദ്യാഭ്യാസത്തിനായി പോയി. പ്രണവും പഠനത്തിന്റെ തിരക്കിലായി. മുതിർന്ന ശേഷം ഞങ്ങൾ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടില്ല. പക്ഷേ, പ്രണവിന്റെ ഒരു നല്ല സിനിമ വരുമ്പോഴോ പുതിയ സിനിമ റിലീസ് ചെയ്യുമ്പോഴോ വലിയ സന്തോഷമാണ്. മുതിർന്നതിന് ശേഷം ഞങ്ങൾ തമ്മിൽ അധികം സംസാരിച്ചിട്ടില്ല. ഞങ്ങൾ രണ്ടുപേരുടെയും ജീവിതരീതികൾ വളരെ വ്യത്യസ്തമാണ്. പ്രണവ് എപ്പോഴും യാത്രകളിലും മറ്റുമാണ്. സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള പ്രണവിന്റെ ജീവിതം വളരെ ഇഷ്ടമാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

പ്രണവിന്റെ അമ്മ സുചിത്ര മോ​ഹൻലാലുമായി വളരെ അടുത്ത ബന്ധമുണ്ട്..പ്രണവിന്റെ സിനിമകൾ വരുമ്പോൾ സുചി ആന്റി എന്നോട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാൻ പറയും. ആന്റി സോഷ്യൽ മീഡിയയിൽ ഇല്ല, ഞാൻ അത് സന്തോഷത്തോടെ ചെയ്യും'- ദുൽഖർ സൽമാൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dulquer shares fond memories of his friendship with Pranav Mohanlal and Suchitra Mohanlal
Next Story