ഏറ്റവും പ്രിയപ്പെട്ട സിനിമ സദയം; ലോഹിതദാസുമായുള്ള ആത്മബന്ധത്തെ കുറിച്ച് സിബി മലയിൽ
text_fieldsസംവിധായകൻ എന്ന നിലയിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ‘സദയ’മാണെന്ന് സി.ബി മലയിൽ. മാധ്യമം ഡോട് കോം അവതരിപ്പിച്ച ‘മറക്കില്ലൊരിക്കലും’ എന്ന ആദ്യആഗോള മെഗാ ഡിജിറ്റൽ ഇവന്റിന്റെ സമാപന ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. പ്രേക്ഷകലക്ഷങ്ങൾ തെരഞ്ഞെടുത്ത 10 കഥാപാത്രങ്ങളിൽ മൂന്നെണ്ണം തന്റെ സിനിമയായതിൽ ഏറെ അഭിമാനമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസുമായുള്ള ആത്മബന്ധത്തെ കുറിച്ചും സംവിധായകൻ സംസാരിച്ചു.ലോഹിയുമായി സിനിമക്കപ്പുറമുള്ള വ്യക്തിബന്ധമാണ്. വളരെ ദീർഘകാലത്തെ സൗഹൃദമായിരുന്നു ഞങ്ങളുടേത്.
അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ വെച്ചാണ് ഭൂതക്കണ്ണാടിയുടെ കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ ലോഹി ഈ സിനിമ സംവിധാനം ചെയ്യണമെന്ന് പറഞ്ഞു. സാധാരണ കഥ പറയുന്നതിനേക്കാളും ആഴത്തിലായിരുന്ന ലോഹി ഭൂതക്കണ്ണാടിയെ കുറിച്ച് സംസാരിച്ചത്- ലോഹിതദാസുമായുള്ള ഓർമ പങ്കുവെച്ച് കൊണ്ട് സിബി മലയിൽ പറഞ്ഞു.

