
കാർമികത്വം വഹിച്ചത് വനിതാ പൂജാരി; വൈറലായി ദിയ മിർസയുടെ വിവാഹ ചിത്രങ്ങൾ
text_fieldsബോളിവുഡ് താരം ദിയ മിർസയും കാമുകൻ വൈഭവ് രേഖിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പെങ്കടുത്ത വിവാഹച്ചടങ്ങിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ദിയ മിർസ തന്നെയാണ് അത് ചിത്ര സഹിതം പുറത്തുവിട്ടത്. ഇരുവരുടെയും വിവാഹത്തിന് കാർമികത്വം വഹിച്ചത് ഒരു വനിതാ പൂജാരിയായിരുന്നു. ഷീല അത്ത എന്ന് പേരായ അവർക്ക് ദിയ നന്ദിയറിയിക്കുകയും ചെയ്തു. 'ഞങ്ങളുടെ വിവാഹ ചടങ്ങ് നടത്തിത്തന്നതിന് ഷീല അത്തയ്ക്ക് നന്ദി. ഞങ്ങൾക്ക് ഒരുമിച്ച് ജനറേഷൻ ഇക്വാലിറ്റി ഉയർത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്." -ഷീല അത്തയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിയ കുറിച്ചു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വൈഭവും ദിയയും തമ്മിൽ വിവാഹം കഴിക്കുന്നത്. വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചുവപ്പു നിറമുള്ള ബനാറസി സാരിയിൽ അതിസുന്ദരിയായാണ് ദിയ വേദിയിലെത്തിയത്. പരമ്പരാഗത ശൈലിയിലുള്ള സാരിക്കൊപ്പം ചുവന്ന നിറത്തിലുള്ള ദുപ്പട്ടയും താരം അണിഞ്ഞിരുന്നു. ദിയയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ അതിഥി റാവു ഹൈദരി വിവാച്ചടങ്ങിൽ പെങ്കടുത്തിരുന്നു.
