വിജയ് യുടെ മകന് ആശംസയുമായി എ.ആർ റഹ്മാന്റെ മകൻ അമീൻ
text_fieldsനടൻ വിജയ് യുടെ മകൻ ജെയ്സൺ സഞ്ജയ്ക്ക് പിറന്നാൾ ആശംസയുമായി സംഗീത സംവിധായകൻ എ. ആർ റഹ്മാന്റെ മകൻ ആമീൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയായി സഞ്ജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസ നേർന്നത്.
'പിറന്നാൾ ആശംസകൾ സഞ്ജയ് , ഒരു നല്ല വർഷം നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചത്. ഇരുവരുടേയും ചിത്രങ്ങൾ വൈറലായിട്ടുണ്ട്. അതേസമയം താരപുത്രന്റെ പിറന്നാൾ ആഗസ്റ്റ് 26 നാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആമീന്റെ പിറന്നാൾ ആശംസ ആരാധകരിൽ ആശയ കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
സഞ്ജയ് യുടെ സിനിമാ പ്രവേശനത്തെ കുറിച്ച് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട് . നടി ദേവയാനിയുടെ മകൾ ഇനിയുടെ പേരാണ് താരപുത്രന്റെ നായികയായി ഉയർന്നു കേൾക്കുന്നത്. ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.
നേരത്തെ മുതലെ താരപുത്രന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. നടൻ വിജയ് തന്നെ മകന്റെ സിനിമ താൽപര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തെന്നിന്ത്യയിലെ നിരവധി സംവിധായകർ സമീപിച്ചെന്നും എന്നാൽ സഞ്ജയ് ഒന്നും സ്വീകരിച്ചിട്ടില്ല എന്നുമായിരുന്നു വിജയ് പറഞ്ഞത്.

