Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'നിങ്ങളെയോർത്ത് നാണക്കേട് തോന്നുന്നു'; മാലാ പാർവതി അവസരവാദിയെന്ന് രഞ്‍ജിനി

text_fields
bookmark_border
ranjini, mala parvati,
cancel

മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രഞ്‍ജിനി. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഷൈൻ ടോം ചാക്കോയെ ന്യായീകരിച്ച മാലാ പാർവതിയുടെ നിലപാടിൽ താരം വിമർശനം അറിയിച്ചത്. സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണക്കുന്നുണ്ടെങ്കിൽ അത് വ്യക്തമാക്കുന്നത് അവർ അവസരവാദിയാണ് എന്നതാണെന്ന് രഞ്‍ജിനി പറഞ്ഞു.

'മാലാ പാർവതി, നിങ്ങളെയോർത്ത് നാണക്കേട് തോന്നുന്നു! ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണക്കുന്നു! ഇത് കാണിക്കുന്നത് നിങ്ങൾ ഒരു അവസരവാദിയാണെന്നാണ്... വളരെ ദുഃഖിതയാണ്, എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല' -രഞ്ജിനി കുറിച്ചു.

പരാതി നൽകിയ വിൻസിയെ തള്ളിപ്പറഞ്ഞെന്നും ഷൈൻ ടോം ചാക്കോയെ വെള്ള പൂശിയെന്നുമുള്ള വിമർശനം മാലാ പാർവതിക്കെതിരെ ഉയർന്നിരുന്നു. തുടർന്ന് ആരോപണത്തിൽ വ്യക്തതവരുത്തി നടി രംഗത്തെത്തിയിരുന്നു. ഇന്‍റർവ്യൂസിലൊക്കെ ഷൈൻ കാണിക്കുന്ന കാര്യങ്ങൾ സെറ്റിൽ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും എന്നാൽ അത് പറയേണ്ട സാഹചര്യമല്ലായിരുന്നു എന്നും മാലാ പാർവതി ഫെയിസ്ബുക്കിൽ കുറിച്ചു. തന്നോട് എങ്ങനെ പെരുമാറുന്നു, തന്‍റെ സെറ്റിലെ അനുഭവം എന്തായിരുന്നു എന്നത് അവിടെ പ്രസക്തമല്ലായിരുന്നു എന്നും മാലാ പാർവതി വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഒരു യൂട്യൂബ് ചാനലിന് നൽകി‍യ അഭിമുഖത്തിൽ സിനിമയിലെ ലൈംഗിക അതിക്രമങ്ങളെ നിസാരവൽക്കരിക്കുന്ന തരത്തിൽ മാലാപാർവതി സംസാരിക്കുന്നുണ്ട്. സിനിമ മേഖലയിലെ പലർക്കും കളിതമാശ പോലും മനസിലാകുന്നില്ലെന്നും ബ്ലൗസ് ശരിയാക്കാൻ വരാം എന്ന് പറയുന്നവരോട് പോടാ എന്ന് പറഞ്ഞാൽ പോരെ എന്നും മാലാ പാർവതി അഭിമുഖത്തിൽ പറഞ്ഞു. അതൊക്കെ വലിയ വിഷയമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ എന്നും നടി ചോദിച്ചു. അങ്ങനെയാണെങ്കിൽ സ്ത്രീകൾക്ക് ഈ മേഖലയിൽ നിലനിൽക്കാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - actress ranjini criticize maala parvati
Next Story