Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ

text_fields
bookmark_border
സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായർ
cancel

കോട്ടയം: സൈക്കിൾ യാത്രികനെ ഇടിച്ചിട്ട ലോറി പിന്തുടർന്ന് പിടികൂടി നടി നവ്യ നായരും കുടുംബവും. ആലപ്പുഴ പട്ടണക്കാട് തിങ്കളാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. വീട്ടിലെ ഓണാഘോഷം കഴിഞ്ഞ് നവ്യ പിതാവ് രാജു നായർ, മാതാവ് വീണ, സഹോദരൻ രാഹുൽ, മകൻ സായി കൃഷ്ണ എന്നിവർക്കൊപ്പം മുതുകുളത്തുനിന്ന് കാറിൽ കൊച്ചിയിലേക്ക് പോകുകയായിരുന്നു.

പട്ടണക്കാട് ഇന്ത്യൻ കോഫി ഹൗസിന് സമീപത്തുവെച്ച് ദേശീയപാത നവീകരണത്തിനായി തൂണുകളുമായി വന്ന ഹരിയാന രജിസ്ട്രേഷൻ ട്രെയിലറിന്റെ പിൻവശം തട്ടി സൈക്കിൾ യാത്രികൻ നിലത്തുവീഴുകയായിരുന്നു. ഇതറിയാതെ ട്രെയിലർ നിർത്താതെ പോകുകയും ചെയ്തു. ഇതോടെ നവ്യയും കുടുംബാംഗങ്ങളും കാറിൽ പിന്തുടരുകയും ട്രെയിലറിനെ ഓവർടേക്ക് ചെയ്ത് മുമ്പിൽ നിർത്തുകയും ചെയ്തു. ഇതിനിടെ നവ്യ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നതിനാൽ ട്രെയിലർ തടഞ്ഞയുടൻ പൊലീസെത്തുകയും ആളുകൾ കൂടുകയും ചെയ്തു. സൈക്കിൾ യാത്രികനായ പട്ടണക്കാട് ഹരിനിവാസിൽ രമേശനെ പൊലീസ് ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നേരത്തെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് വരുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടക്കുന്നയാളെ ആശുപത്രിയിൽ എത്തിക്കാനും നവ്യ മുന്നിട്ടിറങ്ങിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress Navya Nair caught following the lorry that hit the cyclist
Next Story