Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ബംഗാളിൽ തൃണമൂൽ സ്ഥാനാർഥി സുജാത മണ്ഡലിനെ അടിച്ചോടിച്ച് ബി.ജെ.പി പ്രവർത്തകർ; വിഡിയോ പങ്കുവെച്ച് തൃണമൂൽ
text_fieldsbookmark_border
കൊൽക്കത്ത: സംസ്ഥാനം പിടിക്കാൻ ബി.ജെ.പി അരയും തലയും മുറുക്കി രംഗത്തുള്ള പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി സുജാത മണ്ഡലിനെ അടിച്ചോടിച്ച് ബി.ജെ.പി പ്രവർത്തകർ. ആരാംബേഗിൽനിന്ന് ജനവിധി തേടുന്ന സ്ഥാനാർഥിയെ ഇഷ്ടിക കൊണ്ട് ആക്രമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് ആരംബേഗ്. മുഖംമൂടി അണിഞ്ഞാണ് ഇഷ്ടിക കൊണ്ട് എറിഞ്ഞതെന്നും സുജാതക്കൊപ്പമുണ്ടൊയിരുന്ന പാർട്ടി പ്രവർത്തകന് തലക്കു പരിക്കേറ്റതായും തൃണമൂൽ ആരോപിച്ചു. ചില ബൂത്തുകളിൽ സുരക്ഷക്കായി നിയമിച്ച അർധ സൈനിക വിഭാഗം പോലും ജനങ്ങളോട് ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സ്ഥാനാർഥി സുജാത ആരോപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പാർട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Next Story
