Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഇ.എം.എസിന്റെ ലോകം’; ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: ‘ഇ.എം.എസിന്റെ ലോകം’ ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ ജൂൺ 13, 14 തീയതികളിൽ നടത്തും. സ്വാഗതസംഘ രൂപവത്കരണ യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാറിൽ ഒരേസമയം രണ്ടു വേദികളിലായി വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യും. പ്രതിനിധികൾ 500 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി രജിസ്റ്റർ ചെയ്യണം.
വി. ശശികുമാർ സെമിനാർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വി. രമേശൻ സ്വാഗതസംഘം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: വി. ശശികുമാർ (ചെയർ), വി. രമേശൻ (ജന. കൺ), ഇ. രാജേഷ് (ട്രഷ).
Next Story

