ആഘോഷ ദിനങ്ങൾ പ്രവാസികൾ പരിധിക്ക് പുറത്ത്
text_fields"കോരന് കഞ്ഞി കുമ്പിളിൽ തന്നെ". പ്രവാസി മലയാളികളുടെ വെൽഫെയർ ബോർഡിൽ നിന്നുള്ള പെൻഷൻ അർഹതപ്പെട്ട എല്ലാ പ്രവാസികൾക്കും എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ തന്നെ കിട്ടുന്നതായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി പ്രവാസി പെൻഷൻ ഇരുപത്തിയഞ്ചാം തീയതി കഴിഞ്ഞാണ് കിട്ടുന്നത്.
2025 സെപ്റ്റംബർ നാലിലാണ് ഓണം, ഈ ആഘോഷവേളയിൽ സാധാരണക്കാരായ പ്രവാസി പെൻഷൻ വാങ്ങുന്നവർക്ക് തുക സെപ്റ്റംബർ മാസത്തിൽ എപ്പോൾ കിട്ടുമെന്ന് വ്യക്തമായി ഒരു മറുപടി വേണ്ടപ്പെട്ട അധികാരികൾ തരുന്നില്ല. കൃത്യമായി അംശാദായവും അംശാദായം തെറ്റിയതിന് പലിശയും കൂട്ടുപലിശയും കൊടുത്താണ് സാധാരണക്കാരായ പ്രവാസികൾ ക്ഷേമനിധി നിലനിർത്തിയത്.
ഇങ്ങനെ നിലനിർത്തിയ പ്രവാസികളോടുള്ള അവഗണന തുടരാതിരിക്കാൻ അർഹതപ്പെട്ട അധികാരികൾ ശ്രദ്ധിക്കുമല്ലോ.

