Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാംസ്കാരിക സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ; കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂട്ട പിരിച്ചുവിടൽ സൂചനയോ?

text_fields
bookmark_border
order
cancel

ചെ​റു​തു​രു​ത്തി: സാംസ്കാരിക സ്ഥാപനങ്ങളുടെ ചെലവുകൾ ഇനി മുതൽ സ്വയം കണ്ടെത്തെണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ കൂട്ട പിരിച്ചുവിടൽ. നൂറിൽ കൂ​ടു​ത​ൽ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട് കൊണ്ട് കേ​ര​ള ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ൻ​സ​ല​ർ ഉ​ത്ത​ര​വിറക്കിയിരിക്കയാണ്. സംസ്കാരിക സ്ഥാപനങ്ങൾക്ക് സർക്കാർ ശമ്പളവും പെൻഷന​ും നൽകില്ലെന്ന് പുതിയ നിലപാട്.

കേരള സാഹിത്യ അക്കാദമി, ചലചിത്ര അക്കാദമി ഉൾപ്പെടെയുള്ള 27 സ്ഥാപനങ്ങൾ തനത് ഫണ്ട് കണ്ടെത്തി മുന്നോട്ട് പോകണമെന്നാണ് സംസ്ഥാന സർക്കാറിന്റെ പുതിയ നിർദേശം. നാളിതുവരെ കേരളത്തിൽ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന 27 സ്ഥാപനങ്ങൾ മുന്നോട്ട് പോയത് സർക്കാർ ഫണ്ടിനെ ആശ്രയിച്ചാണ്. ഇത്, പൊടുന്നനെ നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ കൂട്ട പിരിച്ചുവിടൽ സാംസ്കാരിക സ്ഥാപനങ്ങളിൽ വരാനിരിക്കുന്ന നടപടികളുടെ സൂചനയാണെന്ന് നിരീക്ഷിക്കുന്നവർ ഏ​റെയാണ്. തനത് ഫണ്ട് കണ്ടെത്താൻ ഏറെ പരിമിതിയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ എങ്ങനെ ​മുന്നോട്ട് പോകുമെന്നതിന് കൃത്യമായ ഉത്തരം പറയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല.

കേരള കലാമണ്ഡലത്തിൽ നോ​ൺ പ്ലാ​ൻ ഫ​ണ്ടി​ന്റെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലമാണ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ടു​ള്ള വൈ​സ് ചാ​ൻ​സ​ല​റു​ടെ ഉ​ത്ത​ര​വ് ര​ജി​സ്ട്രാ​ർ രേ​ഖാ​മൂ​ലം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ത്തത്. 120ഓ​ളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു​ള്ള ഉ​ത്ത​ര​വ് ഇന്ന് ​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രികയാണ്.

വി​വി​ധ ത​സ്‌​തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ ഒ​ഴി​വ് നി​ക​ത്താ​ത്ത​തു​മൂ​ലം ക​ലാ​മ​ണ്ഡ​ല​ത്തി​​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ടി താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ദ്ധ​തി​യേ​ത​ര വി​ഹി​ത​ത്തി​ൽ​നി​ന്ന് ആ​വ​ശ്യ​മാ​യ തു​ക ല​ഭി​ക്കാ​ത്ത​തു​മൂ​ലം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഇ​നി​യൊ​രു ഉ​ത്ത​ര​വു​വ​രെ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി കാ​ണി​ച്ചാ​ണ് വൈ​സ് ചാ​ൻ​സ​ല​റു​ടെ ഉ​ത്ത​ര​വ്. അ​തേ​സ​മ​യം, ഇ​ത്ര​യ​ധി​കം ജീ​വ​ന​ക്കാ​രെ ഒ​ന്നി​ച്ച് പി​രി​ച്ചു​വി​ട്ടാ​ൽ ക​ലാ​മ​ണ്ഡ​ല​ത്തി​ന്റെ താ​ളം​തെ​റ്റു​മെ​ന്ന് മു​ൻ ക​ള​രി ആ​ശാ​ന്മാ​രും ക​ലാ​മ​ണ്ഡ​ലം എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നും വി​ദ്യാ​ർ​ഥി യൂ​നി​യ​നും പ​റ​യു​ന്നു.

ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് തി​ങ്ക​ളാ​ഴ്ച ക​ലാ​മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ സ​മ​ര​ങ്ങ​ൾ അരങ്ങേറും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​ർ ക​ള​രി​യി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ 500ല്‍ ​കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ക​ഥ​ക​ളി മു​ത​ൽ നി​ര​വ​ധി ക​ല​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തേ​ണ്ടി​വ​രും. നേരത്തെ കലാമണ്ഡലത്തിലെ അധ്യാപകർക്ക് പോലും ശമ്പളം മാസങ്ങളോളം വൈകി ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ എല്ലാം താളം തെറ്റാനുള്ള സാധ്യതയാണ് മുൻപിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cultural institutions in Kerala in crisis
Next Story