പുതിയ നോവലുമായി ചാപ്ലിന്റെ മകൻ
text_fieldsവിഖ്യാത ചലച്ചിത്രതാരം ചാർലി ചാപ്ലിന്റെ രണ്ടാമത്തെ മകനാണ് മിഖായേൽ ചാപ്ലിൻ. പിതാവിനെപ്പോലെതന്നെ അഭിനയകലയിലായിരുന്നു മിഖായേലിന്റെയും താൽപര്യം. 50കളിൽ ബാലതാരമായി ചാപ്ലിനൊപ്പം അഭിനയിച്ച മിഖായേൽ പിന്നീട് തിരക്കഥാകൃത്തായും നിർമാതാവായും പേരെടുത്തു.
77കാരനായ മിഖായേൽ നീണ്ട ഇടവേളക്കുശേഷം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. പുതിയൊരു നോവലുമായാണ് അദ്ദേഹത്തിന്റെ കടന്നുവരവ്. പേര്: ദി ഫാല്ലൻ ഗോഡ്. 13ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഒരു യക്ഷിക്കഥയെ തന്റേതായ ശൈലിയിൽ പുനരവതരിപ്പിക്കുകയാണ് മിഖായേൽ. ജനുവരി അവസാനവാരം നോവൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്.

