Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ആർ. മീരയുടെ ‘ഘാതകന്റെ’ തർജമക്ക് പുരസ്കാരം

text_fields
bookmark_border
ജോയ് ആലുക്കാസിന്റെ ആത്മകഥയും പുരസ്കാരം നേടി
കെ.ആർ. മീരയുടെ ‘ഘാതകന്റെ’ തർജമക്ക് പുരസ്കാരം
cancel
camera_alt

ജെ. ദേവിക, പുസ്തകത്തി​​​െന്റ കവർ

ന്യൂഡൽഹി: മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കെ.ആർ. മീരയുടെ ‘ഘാതകൻ’ നോവലിന്റെ ഇംഗ്ലീഷ് തർജമക്ക് (Assasin) ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (എഫ്.ഐ.സി.സി.ഐ) പ്രസാധക പുരസ്കാരം. ജെ. ദേവിക ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പുസ്തകം പ്രസിദ്ധീകരിച്ചത് ഹാർപർ കോളിൻസ് പബ്ലിഷർ ഇന്ത്യയാണ്.

ബിസിനസ് പ്രമുഖരുടെ ആത്മകഥ വിഭാഗത്തിൽ ജോയ് ആലുക്കാസിന്റെ ‘സ്പ്രെഡിങ് ജോയ്’ സ്പെഷൽ ജൂറി പുരസ്കാരം സ്വന്തമാക്കി. പ്രസാധക വ്യവസായവുമായി ബന്ധപ്പെട്ട് ന്യൂഡൽഹി ടാൻസൻ മാർഗിലെ ഫെഡറേഷൻ ഹൗസിൽ നടത്തിയ ‘പബ്ലിക്കോൺ 2024’ പരിപാടിയോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Award for KR Meera's Ghatakan's translation
Next Story