'ടി.കെ. അബ്ദുല്ല സ്മൃതിപുസ്തകം' പ്രകാശനം ചെയ്തു
text_fieldsപ്രബോധനം വാരിക ‘ടി.കെ. അബ്ദുല്ല സ്മൃതിപുസ്തകം’
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതി അംഗം എച്ച്. അബ്ദുറഖീബ് ടി. കെ. സാജിദക്ക് നൽകി
പ്രകാശനം ചെയ്യുന്നു
കുറ്റ്യാടി: ചിന്തകനും പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന ടി.കെ. അബ്ദുല്ലയെക്കുറിച്ച്, പ്രബോധനം വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പ്, 'ടി.കെ. അബ്ദുല്ല സ്മൃതിപുസ്തകം' പ്രകാശനം ചെയ്തു.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതി അംഗം എച്ച്. അബ്ദുറഖീബ്, ടി.കെയുടെ മകൾ ടി. കെ. സാജിദക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. തലമുറകളെ പ്രചോദിപ്പിച്ച നേതാവായിരുന്നു ടി.കെ. അബ്ദുല്ലയെന്ന് എച്ച്. അബ്ദു റഖീബ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കെ.എൻ. സുലൈഖ, ടി. മുഹമ്മദ് വേളം, ടി. ശാക്കിർ എന്നിവർ ആശംസ നേർന്നു. 'പ്രബോധനം' ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ടി.കെ. സാജിദ കവിത ആലപിച്ചു. മാഗസിൻ എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട് സമർപ്പണം നിർവഹിച്ചു. പ്രബോധനം എഡിറ്റർ അശ്റഫ് കീഴുപറമ്പ് സ്വാഗതവും ജനറൽ കൺവീനർ പി. കെ. അശ്റഫ് നന്ദിയും പറഞ്ഞു.

