Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നവരാത്രി പ്രാചീന കലകളെ ധന്യമാക്കി

text_fields
bookmark_border
നവരാത്രി പ്രാചീന കലകളെ ധന്യമാക്കി
cancel
camera_alt

ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു നെ​ടു​വ പി​ഷാ​രി​ക്ക​ൽ ശ്രീ ​മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഓ​ട്ടന്തുള്ള​ൽ

പരപ്പനങ്ങാടി: നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന കലാപരിപാടികളിൽ പ്രാചീന കലകൾ തല ഉയർത്തി നിന്നു. പരപ്പനങ്ങാടി നടുവയിലെ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രം മലബാറിലെ ശ്രദ്ധേയമായ ദേവീക്ഷേത്രങ്ങളിൽ ഒന്നാണ്. കലാ പ്രകടനങ്ങളെ അതിരുകളില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം പരപ്പനാട് രാജവംശവുമായി ബന്ധപ്പെട്ടതാണ്.

പരപ്പനാട് രാജാവിന് ദേവി മയിലിന്റെ രൂപത്തിൽ സ്വപ്നദർശനം നൽകി ഇവിടെ പ്രതിഷ്ഠ നടത്താൻ നിർദേശിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ പരപ്പനാട് രാജവംശത്തിലെ കെ.രാജരാജവർമ ക്ഷേത്രം സ്ഥാപിച്ചുവെന്നുമാണ് ഐതിഹ്യം. അതുകൊണ്ടുതന്നെ ക്ഷേത്രത്തിലെ നവരാത്രി ഉത്സവ വേദിയിൽ പ്രാചീന രാജകീയ കലകൾ തിരിച്ചു വരുന്നത് ഭക്തജനങ്ങൾ ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്

വിദ്യയുടെയും അറിവിന്റെയും ആരാധനാകേന്ദ്രം

ശ്രീ മൂകാംബികാദേവിയുടെ ആരാധനയിൽ സരസ്വതീ സങ്കൽപ്പത്തിന് പ്രധാന്യം നൽകുന്നതിനാൽ വിദ്യാരംഭം, സരസ്വതീപൂജ, ആയുധപൂജ എന്നിവ നവരാത്രി ആഘോഷങ്ങളിലെ പ്രധാന ചടങ്ങുകളാണ്.

പത്തുദിവസത്തെ ആഘോഷം

ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം നടക്കുന്നു .വിജയദശമി ദിവസം സരസ്വതീപൂജയും വിദ്യാരംഭവും ഇവിടെ നടന്നു വരുന്നുണ്ട്. ഓട്ടം തുള്ളലിന് പുറമെ ചാക്യാർകൂത്തും തായമ്പകയും നൃത്ത നൃത്യങ്ങളും നവരാത്രി ദിനങ്ങളിൽ ക്ഷേത്രാങ്കണത്തിൽ അരങ്ങേറുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Reviving Ancient Arts: Navaratri Celebrations at Sree Mookambika Temple
Next Story