Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങളും മൊബൈലും മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
വാഹനങ്ങളും മൊബൈലും മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍
cancel
Listen to this Article

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളില്‍നിന്നും ബൈക്കും സ്കൂട്ടറുകളും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കരുനാഗപ്പള്ളി മരു.തെക്ക് കുളക്കട പുത്തന്‍വീട്ടില്‍ മുനീര്‍ (19), മരു.തെക്ക് ആലുംകടവ് മഹേശ്വരി ഭവനില്‍ ഗൗതം (18) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.

കരുനാഗപ്പള്ളി മാര്‍ക്കറ്റ് റോഡിലെ ഇലക്ട്രിക്കല്‍ കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ മോഷ്ടിച്ച ഇവര്‍ കരുനാഗപ്പള്ളി ആലുംമൂട് ജങ്ഷന് സമീപം നില്‍ക്കുകയായിരുന്ന യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. മോഷണദൃശ്യങ്ങള്‍ കടയിലെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. മൊബൈല്‍ ഫോണിലെ സിഗ്നലുകള്‍ പിന്തുടര്‍ന്നാണ് മോഷ്ടാക്കളെ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മുമ്പ് മോഷ്ടിച്ച ബൈക്കുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നുംമോഷ്ടിച്ച ബൈക്കുകള്‍ കണ്ടെത്തുകയും ചെയ്തു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അലോഷ്യസ് അലക്‌സാണ്ടര്‍, എ.എസ്.ഐമാരായ ഷാജിമോന്‍, നന്ദകുമാര്‍, നിസാമുദ്ദീന്‍, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youths arrested for stealing vehicles and mobile phones
Next Story