വിവാഹവാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsകടുത്തുരുത്തി: വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വൈക്കം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മുറിഞ്ഞപുഴ കൂമ്പേൽ വീട്ടിൽ കെ.ആർ അജേഷിനെയാണ് (42) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയുമായി ഇയാൾ സൗഹൃദത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, വിജിമോൻ, എ.എസ്.ഐ ശ്രീലതാമ്മാൾ, സി.പി.ഒമാരായ അജേഷ്, അർജുൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

