ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ
text_fieldsഇരവിപുരം: മാലിന്യ നിർമാർജന സംരംഭത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ആൾ പിടിയിലായി. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 211 രാഹുൽ ഭവനം വീട്ടിൽ ആർ. രാഹുൽ (31) ആണ് പൊലീസ് പിടിയിലായത്.
ഇയാൾ പ്രസിഡൻറായിട്ടുള്ള എൻവയൺമെൻറൽ റിസോഴ്സ് കോഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനം ആരംഭിക്കുന്ന മാലിന്യ നിർമാർജന സംരംഭത്തിൽ ടെക്നിക്കൽ എക്സ്പെർട്ട് എന്ന തസ്തികയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്.
ഇരവിപുരം സ്വദേശിനിയായ സുനിത ബിപിൻ എന്ന സ്ത്രീയിൽ നിന്ന് 33 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, അനുരൂപ, ജയകുമാർ സി.പി.ഒ അഭിജിത്ത് എന്നിവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

