Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ
cancel

തിരുവനന്തപുരം: വർക്കലയിൽ വിദേശവനിതക്ക് (53) നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടയംപറമ്പിൽ ഷഹാദ് (28) എന്നയാളെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പൗരത്വമുള്ള വനിതക്ക് നേരെയാണ് ഇന്നു പുലർച്ചെ ഒന്നരയോടെ വർക്കല അഞ്ചുമുക്ക് ഓടയം പള്ളിക്കു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്.

ഏറെ നാളുകളായി വർക്കലയിൽ താമസിക്കുന്ന വിദേശവനിത പുലർച്ചെ റസ്റ്ററന്റിൽ എത്തി ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് സ്‌കൂട്ടറിൽ മടങ്ങാൻ ഒരുങ്ങുമ്പോൾ ഷഹാദ് പിടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഓടിമാറിയ ഇവർ സമീപത്തുണ്ടായിരുന്ന മറ്റു വിനോദസഞ്ചാരികളുടെ സഹായം തേടി. എന്നാൽ, ഷഹാദ് അവർക്കു നേരെയും ആക്രോശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. കൂടുതൽ ആളുകൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടു.

ഇയാളുടെ ദൃശ്യങ്ങൾ പകർത്തി പൊലീസിന് കൈമാറിയിരുന്നു. അസഭ്യം പറഞ്ഞുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും വനിത ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth Arrested for Attempted Sexual Assault on Foreigner
Next Story