Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

text_fields
bookmark_border
തമിഴ്നാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്
crime
cancel
camera_alt

അബ്​ദുൽ സനൂഫ്,  ഫസീല

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോ‍ഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി തമിഴ്നാട്ടിൽ പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വെച്ചാണ് തിരുവില്വാമല സ്വദേശി അബ്​ദുൽ സനൂഫ് പിടിയിലായത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും.

മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാൻ വീട്ടിൽ ഫസീല (33)യെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. കൊലപ്പെടുത്തിയശേഷം സനൂഫ് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സഞ്ചരിച്ച കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

സനൂഫും മരിച്ച ഫസീലയും തമ്മിൽ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരെ ഫസീല പീഡനക്കേസ് നൽകുകയും 89 ദിവസത്തോളം ഇയാൾ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം വീണ്ടും ഇരുവരും സൗഹൃദം തുടർന്നു. ഞായറാഴ്ചയാണ് ഇരുവരും കോഴിക്കോടെത്തി മുറിയെടുത്തത്. ചൊവ്വാഴ്ച ലോഡ്ജ് ജീവനക്കാരൻ എത്തിയപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീണ്ടും എത്തി മുറി തുറന്നപ്പോഴാണ് ഫസീലയെ കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young woman was killed in the lodge; Accused in custody
Next Story