Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവിഹിത ബന്ധം ആരോപിച്ച് വിധവയെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചു

text_fields
bookmark_border
അവിഹിത ബന്ധം ആരോപിച്ച് വിധവയെ നാട്ടുകാർ കെട്ടിയിട്ട് മർദിച്ചു
cancel

കൊൽക്കത്ത: വിധവയായ യുവതിക്ക് നേരെ സദാചാര ആക്രമണം. മാൾഡയിലെ ചഞ്ചലിലാണ് അവിഹിത ബന്ധം ആരോപിച്ച് നാട്ടുകാർ യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. യുവതിക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്നാരോപിച്ച നാട്ടുകാർ, കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും പ്രതിച്ഛായ മോശമാക്കിയെന്ന് പറഞ്ഞായിരുന്നു മർദിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭർത്താവിന്‍റെ മരണശേഷം യുവതി രണ്ട് കുട്ടികളുമൊത്ത് ഭർതൃവീട്ടിൽ തന്നെയാണ് താമസിച്ചിരുന്നത്. എന്നാൽ, യുവതി എല്ലാ ദിവസവും ഉച്ചതിരിഞ്ഞ് ഗ്രാമത്തിൽനിന്ന് പോവുകയും രാത്രി വൈകി മടങ്ങുകയും ചെയ്യും. ഇത് ചോദ്യം ചെയ്ത ഗ്രാമവാസികൾക്ക് യുവതി മറുപടി നൽകാതിരുന്നതാണ് പ്രകോപനമായത്.

അതേസമയം, ഇത്തരം സദാചാര ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് തൃണമൂൽ എം.എൽ.എ റഹീം ബക്ഷി പറഞ്ഞു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - West Bengal: Medieval evil in our times; widow tonsured, assaulted for 'immorality'
Next Story