പച്ചക്കറി വണ്ടി തടഞ്ഞ് കവർച്ച; അന്വേഷണം ഊർജിതം
text_fieldsആനിക്കോട് പച്ചക്കറി വണ്ടി തടഞ്ഞ് പണം കവർന്ന കേസിൽ ഒളിവിൽ പോയ മനോജും സതീഷും
കോട്ടായി: പച്ചക്കറി വണ്ടി തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ കത്തിെവച്ച് 11 ലക്ഷം കവർന്ന കേസിൽ ഒളിവിൽ പോയ രണ്ടു പേർക്കായി പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി.
തിങ്കളാഴ്ച രാത്രി പൂടൂർ-ആനിക്കോടാണ് സംഭവം. പച്ചക്കറി വിൽപ്പനയുടെ കലക്ഷൻ തുകയുമായി വന്നിരുന്ന യുവാവിനെയും ഡ്രൈവറെയും തടഞ്ഞ് കത്തികാട്ടി പണം കവരുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ൈഡ്രവറായിരുന്ന അരുണും സുഹൃത്തുക്കളും ചേർന്ന് ആസൂത്രിതമായാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പാലക്കാട് സ്വദേശികളായ സതീഷ്, മനോജ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
പ്രതികളായ നല്ലേപ്പിള്ളി പറക്കളം വീട്ടിൽ സുജിത് (26), കൊഴിഞ്ഞാമ്പാറ പാറക്കളം വീട്ടിൽ അരുൺ (24), എലപ്പുള്ളി രാമശ്ശേരി ഈന്തക്കാട് രോഹിത് (25) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ കോടതി ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു. അന്വേഷണം ഊർജിതപ്പെടുത്തിയതായും പ്രതികൾ ഉടൻ വലയിലാകുമെന്നും കോട്ടായി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷൈൻ പറഞ്ഞു.

