Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രകൃതിവിരുദ്ധ പീഡനം; യുവാവ് പിടിയിൽ
text_fieldsbookmark_border
ജിതിൻ (27)
പനമരം: പത്തുവയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതി പിടിയിൽ. മൊതക്കര വാളിപ്ലാക്കിൽ ജിതിൻ (27) ആണ് അറസ്റ്റിലായത്. പോക്സോ കേസ് പ്രകാരമാണ് പനമരം പൊലീസ് അറസ്റ്റുചെയ്തത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പനമരം പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് പ്രതിയെ പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് ഇൻസ്പെക്ടർ സിജിത്ത്, പൊലീസുകാരായ ഷിഹാബ്, വിനായക്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story

