പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ രണ്ട് യുവാക്കളെ പോക്സോ നിയമപ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.
മയ്യനാട് താന്നി സാഗരതീരം സൂനാമി ഫ്ലാറ്റിൽ ജോസ് (39), അനു (24) എന്നിവരാണ് പിടിയിലായത്. പ്രതികൾക്ക് പെൺകുട്ടിയോടുള്ള മുൻ വിരോധത്താൽ കഴിഞ്ഞ ആഗസ്റ്റ് ആറിന് താമസിച്ചിരുന്ന വീട്ടിന്റെ സമീപത്തുവന്ന് അസഭ്യം വിളിക്കുകയും ജനൽചില്ല് എറിഞ്ഞ് തകർക്കുകയും ചെയ്തു.
പെൺകുട്ടി ചോദ്യംചെയ്തതോടെ ഒന്നാം പ്രതി കൈയിൽ കടന്നുപിടിച്ചു. പിന്നീട്, പ്രതികൾ ഇരുവരും ചേർന്ന് വീട്ടിൽ കയറി മാനഹാനിപ്പെടുത്താൻ ശ്രമിച്ചതിൽ മനംനൊന്ത് കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇരവിപുരം ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺഷാ, ജയേഷ്, അനുരൂപ്, എ.എസ്.ഐമാരായ മഞ്ജുഷ, സി.പി.ഒമാരായ ലതീഷ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് താന്നിയിൽനിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തൂ.

