Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പ്രസ്' സ്റ്റിക്കർ പതിച്ച ബൈക്കിൽ ചന്ദനക്കടത്ത്; പ്രാദേശിക പത്ര റിപോർട്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
പ്രസ് സ്റ്റിക്കർ പതിച്ച ബൈക്കിൽ ചന്ദനക്കടത്ത്; പ്രാദേശിക പത്ര റിപോർട്ടർ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

ചന്ദനത്തടിയുമായി പിടിയിലായവർ

Listen to this Article

മംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെയിൽ ബുധനാഴ്ച രാത്രി അനധികൃത ചന്ദന കടത്തുമായി ബന്ധപ്പെട്ട് ഹാസനിലെ ഒരു പ്രാദേശിക പത്രത്തിന്റെ റിപോർട്ടറെയും മറ്റൊരാളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ഹന്ദഗുളി സ്വദേശി എച്ച്.എസ്. മൻസൂർ, ഹാൻഡ്‌പോസ്റ്റിലെ താമസക്കാരനായ എം.കെ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥർ താലൂക്കിലെ നവഗ്രാമത്തിന് സമീപം നടത്തിയ റെയ്ഡിലാണ് പ്രസ്സ് സ്റ്റിക്കർ പതിച്ച ബൈക്കിൽ കടത്തിയ എട്ട് ചന്ദനത്തടികൾ പിടിച്ചെടുത്തത്. രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two arrested for smuggling sandalwood on a bike
Next Story